വീണ്ടും ഒരു വെടി പൊട്ടിച്ച് യോഗാചാര്യന്‍ ബാബാരാംദേവ്. ബീഫിന്റെ ഉപഭോഗമാണ് ആഗോളതാപനത്തിന് കാരണമാവുന്നതെന്നാണ് രാംദേവ് പടച്ചുവിടുന്ന പുതിയ വെടി.
ഉഡുപ്പിയില്‍ നടന്ന അന്താരാഷ്ട്ര യോഗ സമ്മേളനത്തിലാണ് രാംദേവ് തന്റെ വാദം ഗംഭീരമായി വതരിപ്പിച്ചത്. നായ, പൂച്ച, ചിക്കന്‍, മട്ടന്‍ എന്നിവയുള്‍പ്പെടെയുള്ളവയുടെ മാംസം കഴിക്കുന്നതില്‍ തെറ്റില്ല .എന്നാല്‍ ബീഫ് കഴിക്കാന്‍ പാടില്ലെന്നും രാംദേവ് പറഞ്ഞു. മാത്രമല്ല, ഗോവധത്തിനെതിരെ ഇന്ത്യയിലുടനീളം നിയമം കൊണ്ടുവരണമെന്നും രാംദേവ് ആവശ്യപ്പെട്ടു. ബാബര്‍, ഹുമയൂണ്‍, അക്ബര്‍ എന്നിവരുടെ കാലഘട്ടത്തില്‍ പോലും ഗോവധം നിരോധിച്ചിരുന്നതായും രാംദേവ് പറഞ്ഞു
ബീഫ് കഴിക്കുന്നത് ജനം ഉപേക്ഷിക്കണമെന്നും രാംദേവ് സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നേരത്തെ മൊബൈല്‍ ഫോണ്‍ റേഡിയേഷനെ തടയാന്‍ തുളസിയിലിക്ക് കഴിയുമെന്ന് രാംദേവ് പറഞ്ഞിരുന്നു. മൊബൈല്‍ ഫോണ്‍ കവറിന്റെ ഉള്ളില്‍ ഒരു തുളസിയില ഇട്ടാല്‍ ഫോണില്‍ നിന്നുള്ള റേഡിയേഷനെ തടയാന്‍ കഴിയുമെന്നായിരുന്നു രാംദേവിന്റെ വാദം.