24.9 C
Kollam
Friday, November 22, 2024
HomeNewsമഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഒടുവില്‍ ധാരണായായി ; ഉദ്ധവ് മുഖ്യമന്ത്രി; കോണ്‍ഗ്രസിനും -എന്‍സിപിക്കും ഉപമുഖ്യമന്ത്രിമാര്‍

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഒടുവില്‍ ധാരണായായി ; ഉദ്ധവ് മുഖ്യമന്ത്രി; കോണ്‍ഗ്രസിനും -എന്‍സിപിക്കും ഉപമുഖ്യമന്ത്രിമാര്‍

- Advertisement -
- Advertisement -

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യവും ശിവസേനയും തമ്മില്‍ ധാരണയായതായി റിപ്പോര്‍ട്ട്.

ശിവസേന നേതാവ് ഉദ്ധവ്  താക്കറെ മുഖ്യമന്ത്രിയും കോണ്‍ഗ്രസില്‍ നിന്നും എന്‍സിപിയില്‍ നിന്നും ഓരോ ഉപമുഖ്യമന്ത്രിമാരും എന്ന തരത്തിലാണ് ധാരണ . മാത്രമല്ല അഞ്ചുവര്‍ഷവും ഉദ്ധവ് തന്നെയായിരിക്കും മുഖ്യമന്ത്രി. പ്രമുഖ ദിനപത്രമായ ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പുതിയ നിയമസഭയിലെ മൂന്ന് പാര്‍ട്ടികള്‍ക്കും ലഭിച്ച ലഭിച്ച സീറ്റുകളുടെ അടിസ്ഥാനത്തില്‍ 42 പദവികള്‍ വിഭജിക്കുമെന്ന് ഈ വൃത്തങ്ങള്‍ അറിയിച്ചു. 288 അംഗ സഭയില്‍ 56 സീറ്റുകളാണ് സേനയ്ക്ക് ഉള്ളത്. എന്‍സിപി (54), കോണ്‍ഗ്രസ് (44) എന്നിങ്ങനെയാണ്. പോര്‍ട്ട്ഫോളിയോ വിഭജനം 15, 14, 13 എന്നിങ്ങനെയാകും. കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാന്റെ പേര് ഉള്‍പ്പെടുത്തി സ്പീക്കര്‍ സ്ഥാനം തീരുമാനിക്കാന്‍ സേന കോണ്‍ഗ്രസിനോടും എന്‍സിപിയോടും ആവശ്യപ്പെട്ടതായും വൃത്തങ്ങള്‍ അറിയിച്ചു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments