25.8 C
Kollam
Thursday, November 21, 2024
HomeNewsബിജെപി പിന്നില്‍ നിന്നു കുത്തി ; ചര്‍ച്ചക്കു പോലും വിളിക്കാതെ എന്‍.ഡി.എയില്‍ നിന്ന് ഞങ്ങളെ പുറത്താക്കി...

ബിജെപി പിന്നില്‍ നിന്നു കുത്തി ; ചര്‍ച്ചക്കു പോലും വിളിക്കാതെ എന്‍.ഡി.എയില്‍ നിന്ന് ഞങ്ങളെ പുറത്താക്കി ; ഹിന്ദുത്വയെ ഞങ്ങള്‍ പിന്തുണയ്ക്കുന്ന കാലത്ത് നിങ്ങള്‍ ജനിച്ചിട്ടില്ല; ശിവസേന

- Advertisement -
- Advertisement -

ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന രംഗത്ത് . ചര്‍ച്ചയൊന്നുമില്ലാതെ എന്‍.ഡി.എയില്‍ നിന്ന് ശിവസേനയെ പുറത്താക്കിയതായും ഹിന്ദുത്വത്തെക്കുറിച്ച് ആരും സംസാരിക്കാത്ത ഒരു സമയത്താണ് ബാലസാഹേബ് താക്കറെ മറ്റുള്ളവര്‍ക്കൊപ്പം ചേര്‍ന്ന് എന്‍.ഡി.എ രൂപീകരിച്ചതെന്നും ശിവസേന എഡിറ്റോറിയലില്‍.

”ആരും തൊടാന്‍ മടിക്കുന്ന ഒരു സമയത്ത്…നിങ്ങളില്‍ പലരും ജനിച്ചിട്ടില്ലാത്ത സമയത്ത് ഹിന്ദുത്വത്തെ പിന്തുണച്ചവരാണ് ശിവസേന” എന്നായിരുന്നു സാമ്ന മുഖപ്രസംഗം.

രാഷ്ട്രീയത്തില്‍ ഹിന്ദുത്വത്തെയും ദേശീയതയെയും കുറിച്ച് ആരും സംസാരിക്കാത്ത സമയത്താണ് ബാലസാഹേബും മറ്റുള്ളവരും എന്‍.ഡി.എ രൂപീകരിച്ചത്. ഇന്ന് എന്‍.ഡി.എ നടത്തുന്ന ആളുകളൊന്നും അന്ന് ഉണ്ടായിരുന്നില്ല. അത് നിങ്ങള്‍ ഓര്‍ക്കണം.

ശിവസേനയെ എന്‍.ഡി.എയില്‍ നിന്ന് നീക്കം ചെയ്തത് സ്വേച്ഛാധിപത്യ നടപടിയാണെന്നും എഡിറ്റോറിയല്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയിലെ അഹംഭാവികളായ ചില ആളുകളുടെ നിലനില്‍പ്പ് അവസാനിപ്പിക്കുമെന്ന മുന്നറിയിപ്പും പാര്‍ട്ടി നല്‍കി.

മറ്റാരും തയ്യാറാകാത്തപ്പോള്‍ കൂടെ നിന്ന ആളുകളെ നിങ്ങള്‍ വഞ്ചിച്ചു. മഹാരാഷ്ട്രയെ പിന്നില്‍ നിന്ന് കുത്തിയിരിക്കുന്നു. എന്‍.ഡി.എയില്‍ നിന്ന് പുറത്താക്കുന്നതിന് മുന്‍പ് ഒരു കാരണം കാണിക്കല്‍ നോട്ടീസ് പോലും നല്‍കാനുള്ള മര്യാദ പോലും നിങ്ങള്‍ കാണിച്ചില്ലെന്നും സാമ്‌നയിലൂടെ ശിവസേന പറയുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments