27.2 C
Kollam
Monday, September 15, 2025
HomeNewsപെരിയാറും അംബേദ്കറും ഇന്റലക്ച്വല്‍ ടെററിസ്റ്റുകളെന്ന് ആക്ഷേപിച്ച് ബാബാരാംദേവ്; പതഞ്ജലി ബഹിഷ്‌കരിക്കാനും ബാബാരാംദേവിന്റെ അറസ്റ്റ് ആവശ്യപ്പെട്ടും സോഷ്യല്‍...

പെരിയാറും അംബേദ്കറും ഇന്റലക്ച്വല്‍ ടെററിസ്റ്റുകളെന്ന് ആക്ഷേപിച്ച് ബാബാരാംദേവ്; പതഞ്ജലി ബഹിഷ്‌കരിക്കാനും ബാബാരാംദേവിന്റെ അറസ്റ്റ് ആവശ്യപ്പെട്ടും സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം….

- Advertisement -
- Advertisement - Description of image

പതഞ്ജലിയുടെ സഹസ്ഥാപകനും യോഗാചാര്യനുമായ ബാബാരാംദേവിനെതിരെ ട്വിറ്ററില്‍ കനത്ത പ്രതിഷേധം . സാമൂഹ്യ പ്രവര്‍ത്തകരായിരുന്ന പെരിയാറിനെയും ഡോ. ബി. ആര്‍ അംബേദ്കറെയും അപമാനിച്ച നടപടിയെ തുടര്‍ന്നാണ് ബാബാരാംദേവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററില്‍ ഹാഷ് ടാഗ് പ്രതിഷേധം കനക്കുന്നത്.
കഴിഞ്ഞദിവസമാണ് ബാബാ രാംദേവിനെ അറസ്റ്റു ചെയ്യണമെന്നും പതഞ്ജലി ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ട് ആളുകള്‍ സോഷ്യല്‍ മീഡിയിയലൂടെ രംഗത്തെത്തിയത്.
റിപ്പബ്ലിക്കിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് പെരിയാര്‍ ഇ.വി രാമസ്വാമിയും ഡോ. ബി ആര്‍ അംബ്ദേകറും ഇന്റ്വലക്ച്വല്‍ ടെററിസത്തില്‍ മുഴുകുന്നവരാണെന്ന് രാംദേവ് പരാമര്‍ശിച്ചത്.

അഭിമുഖത്തില്‍ യോഗ ഉള്‍പ്പെടെ കാണിക്കാനും അവതാരകനെ എടുത്തുയര്‍ത്താനും ബാബാ രാംദേവ് മറന്നില്ല.പതഞ്ജലിയുടെ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുക, ബാബാ രാംദേവ് ക്ഷമചോദിക്കുക, ബാബാ രാംദേവിനെ അറസ്റ്റ് ചെയ്യുക, പതഞ്ജലി അടച്ചു പൂട്ടുക തുടങ്ങി നിരവധി ഹാഷ് ടാഗ് പ്രതിഷേധങ്ങളാണ് ട്വിറ്ററില്‍ ഇതിനോടകം ശക്തമാവുന്നത്. പെരിയാറിനെയും അംബേദ്കറെയും അപമാനിച്ച നടപടി മാത്രമല്ല മുമ്പ് പതഞ്ജലി ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് ഗുണമേന്മയില്ലെന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തി ആളുകള്‍ പ്രതിഷേധിക്കുന്നുണ്ട്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments