25.9 C
Kollam
Monday, July 21, 2025
HomeNewsശിവസേനക്ക് 16 മന്ത്രിമാര്‍ ; എന്‍സിപിക്ക് 14 ; കോണ്‍ഗ്രസ് 12 ; മന്ത്രി സ്ഥാനം...

ശിവസേനക്ക് 16 മന്ത്രിമാര്‍ ; എന്‍സിപിക്ക് 14 ; കോണ്‍ഗ്രസ് 12 ; മന്ത്രി സ്ഥാനം പങ്കിടുന്നതിങ്ങനെ ; മഹാരാഷ്ട്രയില്‍ ത്രികക്ഷി മന്ത്രിസഭ വരുന്നു; പാര്‍ട്ടി നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണും….

- Advertisement -
- Advertisement - Description of image

മഹാരാഷ്ട്രയില്‍ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ ചര്‍ച്ചകള്‍ ലക്ഷ്യം കണ്ടതായി റിപ്പോര്‍ട്ട്. സഖ്യം രൂപീകരിക്കുന്ന സംബന്ധിച്ച് പൊതുമിനിമം പദ്ധതിയുടെ കരട് രൂപ രേഖ പാര്‍ട്ടികള്‍ തയ്യാറാക്കി. നിലവില്‍ മുഖ്യമന്ത്രിസ്ഥാനം കൂടാതെ 16 മന്ത്രിമാര്‍ ശിവസേനക്കുണ്ടാവും. എന്‍.സി.പിക്ക് 14 ഉം കോണ്‍ഗ്രസിന് 12 മന്ത്രിമാരും ആവും ലഭിക്കുക. ഇപ്രകാരമാണ് പൊതുമിനിമം പദ്ധതി തയ്യാറായിരിക്കുന്നത്. അതേസമയം സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് തങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം പരിഹരിച്ചതായി എന്‍.സി.പി മുതിര്‍ന്ന നേതാവ് ശരദ് പവാര്‍ വ്യക്തമാക്കി .

‘സുസ്ഥിരമായ ഒരു സര്‍ക്കാര്‍ തന്നെ മഹാരാഷ്ട്രയില്‍ ഉണ്ടാകും. ഇടക്കാല തെരഞ്ഞെടുപ്പിന്റെ ഒരു സാധ്യതയും സംസ്ഥാനത്ത് ഇല്ല . അഞ്ച് വര്‍ഷം നീണ്ടുനില്‍ക്കുന്ന ഒരു സര്‍ക്കാരായിരിക്കും ഇത്. ജനങ്ങളെ വിശ്വാസത്തിലെടുത്ത് ഭരണം നടത്തും. ‘ശരത് പവാര്‍ പവാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ശരദ് പവാര്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ഞായറാഴ്ച അവസാന വട്ട കൂടിക്കാഴ്ച നടത്തും. അതേസമയം, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് നേതാക്കളടങ്ങുന്ന പ്രതിനിധി സംഘം മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോശ്യാരിയെ ഇന്ന് കാണും. പുതിയ സഖ്യത്തെക്കുറിച്ച് ഗവര്‍ണറെ അറിയിക്കാനാണ് സന്ദര്‍ശനമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

അതേസമയം, സഖ്യസര്‍ക്കാരിനെക്കുറിച്ചുള്ള പുതിയ വിവരങ്ങളൊന്നും പവാര്‍ പുറത്തുവിട്ടിട്ടില്ല.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments