29.6 C
Kollam
Saturday, May 10, 2025
HomeNewsവനിതാ ജീവനക്കാരെ തൊട്ടാല്‍ ഇനി മുതല്‍ കണ്ണ് പുകയും സുഹൃത്തേ; പെപ്പര്‍ സ്പ്രേയുമായി റെയില്‍വേ

വനിതാ ജീവനക്കാരെ തൊട്ടാല്‍ ഇനി മുതല്‍ കണ്ണ് പുകയും സുഹൃത്തേ; പെപ്പര്‍ സ്പ്രേയുമായി റെയില്‍വേ

- Advertisement -
- Advertisement -

വനിതാ ജീവനക്കാരുടെ സുരക്ഷ മുന്നില്‍ കണ്ട് മദ്യപാനികളെ നേരിടാന്‍ കുരുമുളക് സ്പ്രേയുമായി ഇന്ത്യന്‍ റെയില്‍വേ. ചില പ്രത്യേക വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന റെയില്‍വേയിലെ സ്ത്രീ ജീവനക്കാര്‍ക്കാണ് സ്പ്രേ വിതരണം നടത്തുന്നത്.

ജോലിക്കിടയില്‍ ശല്യം ചെയ്യുന്നവരെ തുരത്തി ഓടിക്കാനാണ് പെപ്പര്‍ സ്പ്രേ. ഗേറ്റുകളിലും യാഡുകളിലും ജോലി നോക്കുന്ന വനിതാ ജീവനക്കാര്‍ക്കാണ് സ്വരക്ഷക്ക് പെപ്പര്‍ സ്പ്രേ നല്‍കുന്നത്.

സേലം ഡിവിഷനില്‍ കുരുമുളക് സ്പ്രേ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. സ്ത്രീ ജീവനക്കാര്‍ക്ക് നേരെ മദ്യപന്‍മാരുടെ ശല്യം ദൈനം ദിനം ഏറിവരുന്ന സാഹചര്യത്തിലാണ് നടപടി.

സ്റ്റേഷന്‍ ആവശ്യങ്ങള്‍ക്കുള്ള ഫണ്ടില്‍ നിന്നാണ് സ്പ്രേക്കുള്ള പണം കണ്ടെത്തിയിരിക്കുന്നത്. മറ്റ് ഡിവിഷനുകളിലും ഈ തീരുമാനം ഉടന്‍ നടപ്പിലാക്കും.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments