26.8 C
Kollam
Friday, August 29, 2025
HomeNewsഅയോധ്യ വിധി ആഘോഷിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ; വാര്‍ത്തകള്‍ വന്നത് ഇങ്ങനെ

അയോധ്യ വിധി ആഘോഷിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ; വാര്‍ത്തകള്‍ വന്നത് ഇങ്ങനെ

- Advertisement -
- Advertisement - Description of image

അയോധ്യ വിധി ആഘോഷിച്ച് അന്താരാഷ്ട്രമാധ്യമങ്ങള്‍. രാജ്യം ഉറ്റു നോക്കിയ അയോധ്യവിധി റിപ്പോര്‍ട്ട് ചെയ്യാന്‍ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഒരു പട തന്നെ സുപ്രീം കോടതി പരിസരത്ത് എത്തിയിരുന്നു. വിധി എന്തുതന്നെയായാലും ലോകം ഉറ്റു നോക്കുന്ന വാര്‍ത്ത എന്ന നിലയില്‍ വലിയ തലക്കെട്ടുകളോടെ വാര്‍ത്ത പടച്ചു വിടാനായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ പറന്നിറങ്ങിയത്. കോടതി വിധി പുറത്തു വരും മുമ്പ് തന്നെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടിങ്ങില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു. ഒരു തരത്തിലും ഊഹാപോഹങ്ങള്‍ കുത്തി നിറക്കുന്നതാകരുത് വാര്‍ത്ത എന്ന നിലയില്‍ കോടതി വിധി വരും വരെ ക്ഷമയോടെ അവര്‍ കാത്തിരിക്കുകയായിരുന്നു. തര്‍ക്കഭൂമി ഉപാധികളോടെ ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണമെന്നും മുസ്ലീങ്ങള്‍ക്ക് ആരാധനയ്ക്ക് പകരം 5 ഏക്കര്‍ ഭൂമി അയോധ്യയില്‍ തന്നെ നല്‍കണമെന്നുമായിരുന്നു സുപ്രീം കോടതി കോടതി വിധി.

തുടര്‍ന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഒന്നൊന്നായി ഈ വാര്‍ത്ത എങ്ങനെ റിപ്പോര്‍ട്ട് ചെയ്തുവെന്നു നോക്കാം.. അയോധ്യ വിധി: വിശുദ്ധ ഭൂമി ഹിന്ദുക്കള്‍ക്ക് നല്‍കി ഇന്ത്യന്‍ പരമോന്നത കോടതി’ എന്നായിരുന്നു ബി.ബി.സി വാര്‍ത്തയുടെ തലക്കെട്ട്. തര്‍ക്കഭൂമിയില്‍ ഹിന്ദുക്ഷേത്രത്തിന് അനുകൂലമായി ഇന്ത്യന്‍ കോടതി വിധി’യെന്നായിരുന്നു ദി വാഷിംഗ്ടണ്‍ പോസ്റ്റ് നല്‍കിയ തലക്കെട്ട്.
‘മുസ്ലിങ്ങള്‍ തര്‍ക്കിച്ച ഭൂമിയില്‍ ഹിന്ദുക്കള്‍ക്ക് വിജയം’ എന്ന തലക്കെട്ടില്‍ ് ദി ഗാര്‍ഡിയന്‍ അയോധ്യവിധി റിപ്പോര്‍ട്ട് ചെയ്തു.
‘അയോധ്യാ തര്‍ക്കഭൂമിയില്‍ ഹിന്ദുക്കളുടെ താല്‍പ്പര്യത്തിനൊപ്പം നിന്ന് ഇന്ത്യന്‍ കോടതി’ എന്ന തലക്കെട്ടില്‍ ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്ത നല്‍കി.
‘തര്‍ക്കഭൂമിയില്‍ നിര്‍മ്മാണം നടത്താന്‍ ഹിന്ദുക്കള്‍ക്ക് അനുമതി’ എന്ന തലക്കെട്ടിലാണ് സി.എന്‍.എന്‍ വിധി റിപ്പോര്‍ട്ട് ചെയ്തത്. മൊത്തത്തില്‍ അയോധ്യ വിധി തന്നെയായിരുന്നു അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഒന്നാം പേജില്‍ വലിയ തലക്കെട്ടോടെ നിരന്നത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments