25.7 C
Kollam
Friday, March 14, 2025
HomeNewsകോടതി വിധി മാനിക്കുന്നു, എന്നാല്‍ തൃപ്തിയില്ല; ചര്‍ച്ചകള്‍ക്ക് ശേഷം പുനഃപരിശോധനാ ഹര്‍ജി നല്‍കും; സുന്നി വഖഫ്...

കോടതി വിധി മാനിക്കുന്നു, എന്നാല്‍ തൃപ്തിയില്ല; ചര്‍ച്ചകള്‍ക്ക് ശേഷം പുനഃപരിശോധനാ ഹര്‍ജി നല്‍കും; സുന്നി വഖഫ് ബോര്‍ഡ്

- Advertisement -
- Advertisement -

അയോദ്ധ്യ കേസില്‍ സുപ്രീം കോടതി വിധി മാനിക്കുന്നുവെന്ന് സുന്നി വഖഫ് ബോര്‍ഡ്.അതേസമയം അയോദ്ധ്യയില്‍ ബാബ്‌റി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന ഇടത്ത് ക്ഷേത്രം പണിയാമെന്ന സുപ്രീംകോടതി വിധി തൃപ്തികരമല്ലെന്ന് സുന്നി വഖഫ് ബോര്‍ഡ് വ്യക്തമാക്കി. കേസില്‍ കക്ഷിയായിരുന്ന വഖഫ് ബോര്‍ഡിന്റെ വാദങ്ങള്‍ നിയമപരമായി നിലനില്‍ക്കുന്നുവെന്ന് നിരീക്ഷിച്ച സുപ്രീംകോടതി, വഖഫ് ബോര്‍ഡിന് ഭൂമിയില്‍ ഉടമസ്ഥാവകാശം ഉണ്ടെന്ന് തെളിയിക്കാനായില്ലെന്നും നിരീക്ഷിച്ചു. അതേസമയം, വിശദമായ വിധി പകര്‍പ്പ് വായിച്ച ശേഷം പുനഃപരിശോധനാ ഹര്‍ജിയില്‍ തീരുമാനമെടുക്കുമെന്നാണ് സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ സഫര്‍യാബ് ജിലാനി വ്യക്തമാക്കുന്നത്.

സുന്നി വഖഫ് ബോര്‍ഡിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാനുമായി ചര്‍ച്ച നടത്തിയ ശേഷം പുനഃപരിശോധനയ്ക്കായി എല്ലാ നിയമപരമായ വഴികളും തേടും. ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ കണ്ടെത്തലുകളില്‍ മുസ്ലിങ്ങള്‍ക്ക് അനുകൂലമായ നിരീക്ഷണങ്ങളുമുണ്ട്. അതെന്തുകൊണ്ട് മുഖവിലയ്ക്ക് കോടതി എടുത്തില്ല എന്ന കാര്യം പരിശോധിക്കണം – സഫര്‍യാബ് ജിലാനി പറഞ്ഞു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments