24.6 C
Kollam
Tuesday, July 22, 2025
HomeNewsപണവുമായി ബിജെപി പിന്നാലെ ; മഹാരാഷ്ട്രയില്‍ കാലുമാറ്റം ഭയം ; 44 കോണ്‍ഗ്രസ് എം.എല്‍.എ മാരെ...

പണവുമായി ബിജെപി പിന്നാലെ ; മഹാരാഷ്ട്രയില്‍ കാലുമാറ്റം ഭയം ; 44 കോണ്‍ഗ്രസ് എം.എല്‍.എ മാരെ റിസോര്‍ട്ടിലേക്ക് മാറ്റി ; ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ അനുവദിക്കില്ല

- Advertisement -
- Advertisement - Description of image

മഹാരാഷ്ട്രയില്‍ കാലുമാറ്റ ഭയത്തെ തുടര്‍ന്ന് ശിവസേനക്ക് പിന്നാലെ കോണ്‍ഗ്രസും തങ്ങളുടെ എം.എല്‍.എ മാരെ റിസോര്‍ട്ടിലേക്ക് മാറ്റി. 44 എം.എല്‍.എ മാരെ രാജസ്ഥാനിലെ ജയ്പൂരിലുള്ള റിസോര്‍ട്ടിലേക്കാണ് മാറ്റി പാര്‍പ്പിച്ചത്.

എം.എല്‍.എമാരില്‍ ചിലരെ കാലുമാറാന്‍ പണം വാഗ്ദാനം ചെയ്തു ബിജെപി സമീപിച്ചതിനെ തുടര്‍ന്നാണ് റിസോര്‍ട്ടിലേക്ക് മാറ്റിയതെന്നു കോണ്‍ഗ്രസിനോട് അടുത്ത് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ”എം.എല്‍.എമാര്‍ ഒറ്റക്കെട്ടാണ്. ഒരാളും പാര്‍ട്ടിയില്‍ നിന്നു പോകില്ല. ഹൈക്കമാന്‍ഡിന്റെ തീരുമാനം അനുസരിച്ച് പ്രവര്‍ത്തിക്കും. ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ അനുവദിക്കില്ല” കോണ്‍ഗ്രസ് നേതാവ് ഹുസൈന്‍ ധല്‍വി പറഞ്ഞു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കെ ബിജെപിയും ശിവസേനയും ധാരണയിലെത്താത് മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിലേക്ക് വഴിവെക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments