കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം കൂടിവരുന്ന സാഹചര്യത്തില്‍ ഇതിനു തടയുന്നതിനായി സുപ്രീം കോടതി നിര്‍ദേശപ്രകാരം സംസ്ഥാനത്ത് 57 അതിവേഗ പോക്സോ കോടതികള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിമാരുടെ സേവനം ഉപയോഗപ്പെടുത്തും. നൂറിലധികം പോക്സോ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട ജില്ലകളില്‍ 60 ദിവസത്തിനകം പ്രത്യേക കോടതി സ്ഥാപിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് വന്നതിനു പിറകെയാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം കൈകൊണ്ടത്. പോക്സോ കോടതികള്‍ സ്ഥാപിക്കാന്‍ 42.75 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ചെലവ് സാമൂഹ്യ നീതിവകുപ്പു വഹിക്കും. സംസ്ഥാനം ഇതിനായി 17 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 60 ശതമാനം തുക കേന്ദ്രസര്‍ക്കാര്‍ വഹിക്കണമെന്നാണ് സംസ്ഥാനം സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. 2019 -2021 കാലയളവില്‍ പരീക്ഷണാടിസ്ഥാനത്തിലാണു ഫാസ്റ്റ്ട്രാക്ക് കോടതി സ്ഥാപിക്കുന്നത്.