23.7 C
Kollam
Thursday, January 29, 2026
HomeNewsപിഎസ്.സി പരീക്ഷാ കോപ്പിയടി ; മറുപടിയുമായി ജാമ്യം ലഭിച്ച നസീം

പിഎസ്.സി പരീക്ഷാ കോപ്പിയടി ; മറുപടിയുമായി ജാമ്യം ലഭിച്ച നസീം

- Advertisement -

പിഎസ്.സി പരീക്ഷാ തട്ടിപ്പു കേസിലെ കോപ്പിയടി വിവാദത്തിന് മറുപടിയുമായി പ്രതി നസീം. കോപ്പി അടിച്ചെങ്കില്‍ അത് തന്റെ കഴിവാണെന്നായിരുന്നു നസീമിന്റെ പ്രതികരണം.

‘തോല്‍ക്കാന്‍ മനസ്സില്ലെന്ന് ഞാന്‍ മനസ്സില്‍ തീരുമാനിച്ച നിമിഷമായിരുന്നു, ഞാന്‍ ആദ്യമായി വിജയിച്ചത്’ എന്ന അടിക്കുറിപ്പോടെ കഴിഞ്ഞ ദിവസം നസീം ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

ചിത്രത്തിന് താഴെ നിരവധി കമന്റുകളും ലൈക്കുകളും ലഭിച്ചിരുന്നു. തുടര്‍ന്ന് പോസ്റ്റിന് ‘നീയൊക്കെ എങ്ങനെ തോല്‍ക്കാന്‍ അമ്മാതിരി കോപ്പിയടി അല്ലെ നടത്തുന്നെ’ ഒരാള്‍ കമന്റ് ചെയ്തു. ഇതിനു നല്‍കിയ മറുപടിയിലാണ് കോപ്പിയടിച്ചെങ്കില്‍ അതു തന്റെ കഴിവെന്നു നസീം പ്രതികരിച്ചത്. കേസില്‍ 90 ദിവസം കഴിഞ്ഞിട്ടും  കുറ്റപത്രം സമര്‍പ്പിക്കാത്തതോടെയാണ് നസീം ജാമ്യത്തിലിറങ്ങിയത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments