29.3 C
Kollam
Saturday, April 19, 2025
HomeNewsഅമ്പലപ്പുഴ പാല്‍പായസത്തിന്റെ പേരുമാറ്റം ; തീരുമാനം വിവാദത്തിലേക്ക്; പേരുമായി മുന്നോട്ട് പോവുമെന്ന് എ.പദ്മകുമാര്‍

അമ്പലപ്പുഴ പാല്‍പായസത്തിന്റെ പേരുമാറ്റം ; തീരുമാനം വിവാദത്തിലേക്ക്; പേരുമായി മുന്നോട്ട് പോവുമെന്ന് എ.പദ്മകുമാര്‍

- Advertisement -
- Advertisement -

ഭക്തര്‍ക്ക് ഏറെ പ്രീയപ്പെട്ട അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പാല്‍പായസത്തിന്റെ പേരുമാറ്റാനുള്ള തീരുമാനം കൂടുതല്‍ വിവാദത്തിലേക്ക്. ഗോപാല കഷായം എന്ന പേരു നല്‍കുമെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നടത്തിയ പ്രഖ്യാപനമാണ് ശക്തമായ പ്രതിഷേധങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതിനെതിരെ ഭക്തരുടെ കൂട്ടായ്മ രംഗത്തെത്തി. അതേസമയം, വഴിപാടിനെ താറടിച്ചു കാണിക്കുന്നതും ഭക്തരെ പരിഹസിക്കുന്നതുമാണ് പുതിയ തീരുമാനമെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ആരോപിച്ചു.

എന്നാല്‍ വിവാദത്തിന് പിന്നില്‍ ചില ഗൂഡശക്തികളാണെന്നും പേരുമാറ്റവുമായി മുന്നോട്ട് പോവുമെന്നും എ.പദ്മകുമാറും പ്രതികരിച്ചു. അമ്പലപ്പുഴ പാല്‍പായസത്തിന്റെ പേര് ദുരുപയോഗം ചെയ്യുന്നതിന് തടയിടാനും പേറ്റന്റ് ലഭിക്കാനുമാണ് പേര് മാറ്റുന്നതെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ അവകാശവാദം. അമ്പലപ്പുഴ പായസം എന്ന പേരില്‍ തന്നെ വ്യാജമായി വില്‍പ്പന സുലഭമായി നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments