26.1 C
Kollam
Wednesday, October 15, 2025
HomeNews'കൊന്നത് തണ്ടര്‍ബോള്‍ട്ടെങ്കില്‍ തിന്നു തീര്‍ക്കേണ്ടത് പിണറായി സര്‍ക്കാരാണ്'- ഡോ. ആസാദ്

‘കൊന്നത് തണ്ടര്‍ബോള്‍ട്ടെങ്കില്‍ തിന്നു തീര്‍ക്കേണ്ടത് പിണറായി സര്‍ക്കാരാണ്’- ഡോ. ആസാദ്

- Advertisement -

വ്യാജ ഏറ്റുമുട്ടലുകളുടെ നാടായി കേരളം മാറിയിരിക്കുന്നുവെന്ന് ഡോക്ടര്‍ ആസാദ്.വേട്ടയാടി വെടിവെച്ചു കൊല്ലുന്ന പൊലീസ് നടപടി ന്യായത്തിന് നിരക്കാത്തതാണ്. രാജ്യത്തെ നിയമവ്യവസ്ഥക്ക് വിചാരണചെയ്ത് ശിക്ഷിക്കാന്‍ കഴിയാത്ത ഏതു കുറ്റത്തിനാണ് തണ്ടര്‍ബോള്‍ട്ട് വിധി കല്‍പ്പിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. രണ്ടോ മൂന്നോ വനചാരികളെ ജീവനോടെ പിടിച്ച് നിയമത്തിനു മുന്നില്‍ എത്തിക്കാനാവാത്ത തണ്ടര്‍ബോള്‍ട്ട് ഒരു സേനാവിഭാഗമാണോ? അഥവാ ഇതെല്ലാം സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ രക്തദാഹമോ? ആസാദ് കുറ്റപ്പെടുത്തുന്നു.

എന്താണ് കേരളത്തില്‍ മാവോയിസ്റ്റുകള്‍ നടത്തിയ കൊടിയ അക്രമം. ആദിവാസി ഊരുകളില്‍ കടന്നു ചെന്നതോ. പുറംചുമരുകളില്‍ പോസ്റ്റര്‍ പതിച്ചതോ. വെടിവെച്ചുകൊല്ലാന്‍മാത്രം അവര്‍ നടത്തിയ കുറ്റകൃത്യം ജനം അറിയണം . കോടതിയിലേക്കുപോലും നീട്ടാതെ അവരുടെ ജീവനൊടുക്കാന്‍ എന്താണ് കാരണം?. കൊന്നത് തണ്ടര്‍ ബോള്‍ട്ടെങ്കില്‍ തിന്നു തീര്‍ക്കേണ്ടത് പിണറായി സര്‍ക്കാരാണ് ഡോ ആസാദ് പറയുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments