25.4 C
Kollam
Wednesday, July 23, 2025
HomeNewsതിന്മയുടെ കറുപ്പണിഞ്ഞ ശത്രു നിന്റെ മരണം നിലവിളിച്ച് പട്ടിയെ പോലെ ... വാക്കുകള്‍ ട്രംപിന്റെ ......

തിന്മയുടെ കറുപ്പണിഞ്ഞ ശത്രു നിന്റെ മരണം നിലവിളിച്ച് പട്ടിയെ പോലെ … വാക്കുകള്‍ ട്രംപിന്റെ … ഹീറോ ആണെന്ന പരിവേഷം നിനക്ക് ഒട്ടും യോജിക്കുന്നില്ല ബാഗ്ദാദി

- Advertisement -
- Advertisement - Description of image

അമേരിക്കന്‍ ജനത ഏറെ ആഗ്രഹിച്ചിരുന്ന ഒരു ദിനമായിരുന്നു ഇന്നലെ കടന്നു പോയത്. ലോകത്തെ ഭീതിയുടെ മാത്രമല്ല തിന്മയുടെ കറുപ്പ് വസ്ത്രം അണിയിച്ച കൊടും ഭീകരന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദിയുടെ വധം അത് ഉറപ്പ് വരുത്തിയ ദിനം ആയിരുന്നു ഇന്നലത്തേത്. ഒസാമ ബിന്‍ ലാദനു ശേഷം അമേരിക്കക്കും ലോക രാഷ്ട്രങ്ങള്‍ക്കും ഒരു പോലെ പേടി സ്വപ്‌നമായ ഐസിസ് തലവന്റെ അന്ത്യം. അമേരിക്കന്‍ സേനക്ക് ഏറെ അഭിമാനകരമായ ഭീകര വേട്ട. അമേരിക്കന്‍ പ്രസിഡന്റ് നേരിട്ട് ലോകത്തോട് ആ സന്തോഷ വാര്‍ത്ത വിളിച്ചു പറയുകയായിരുന്നു. ബാഗ്ദാദി ഇനി ഇല്ല. ആ നിര്‍ണ്ണായക സൈനിക നീക്കം നടന്നത് ഇങ്ങനെ: ബാഗ്ദാദിയെ വധിക്കാന്‍ രാത്രി അമേരിക്കയുടെ പ്രത്യേക ദൗത്യസേന എത്തുന്നു. തത്സമയം തന്നെ ദൃശ്യങ്ങള്‍ വൈറ്റ് ഹൗസില്‍ ട്രംപ് കാണുന്നു. സൈന്യം നേതൃത്വം നല്‍കിയ വേട്ട പട്ടികള്‍ ബാഗ്ദാദിയെ ഓടിച്ചു.

ഭയന്ന് അലറി വിളിച്ച് മൂന്ന് മക്കളെയും വലിച്ചിഴച്ചുകൊണ്ട് ബാഗ്ദാദി ഒരു തുരങ്കത്തിലേക്ക് ഓടിക്കയറി. പിന്നീട് കേട്ടത് ഒരു സ്‌ഫോടന ശബ്ദം .

പുറത്തേക്ക് മറ്റ് വഴിയില്ലാത്ത തുരങ്കത്തില്‍ കുടുങ്ങിയ ആ കൊടും ഭീകരന്‍ ചാവേര്‍ ജാക്കറ്റ് പൊട്ടിച്ച് സ്വയം മരിച്ചു. മൂന്ന് മക്കളും കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ ഭീകരന്റെ ശരീരം ചിന്നിച്ചിതറി. തുരങ്കം ഇടിഞ്ഞ് അയാളുടെ മുകളിലേക്ക് പതിച്ചു. ഒരു ഭീരുവിനെ പോലെ കരഞ്ഞ്, നിലവിളിച്ച്, ഞരങ്ങി, പട്ടിയെ പോലെ അവന്‍ ചത്തു. ലോകം കൂടുതല്‍ സുരക്ഷിതമായിരിക്കുന്നു.’ ‘ഭീകരതക്ക് ഇവിടെ അന്ത്യം .’വൈറ്റ് ഹൗസില്‍ ട്രംപ് പറഞ്ഞു. പീന്നീട് ഒന്നു കൂടി അദ്ദേഹം ആവര്‍ത്തിച്ചു. ബാഗ്ദാദി ഹീറോയുടെ പരിവേഷം നിനക്ക് ഒട്ടും യോജിക്കുന്നില്ല.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments