ഇടുക്കി ജില്ലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍. ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും, നിര്‍മ്മാണ നിരോധനം പിന്‍വലിക്കണമെന്നും ആവശ്യമുയര്‍ത്തിയാണ് യു ഡി എഫ് ഹര്‍ത്താലിനാഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യ സേവനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.
