27 C
Kollam
Wednesday, March 12, 2025
HomeNewsപത്മകുമാറിന്റെ കാലാവധി അവസാനിക്കുന്നു;  യുവതി പ്രവേശനത്തെ അനുകൂലിച്ചവരെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് എത്തിക്കാന്‍ ഒരുങ്ങുന്നു...

പത്മകുമാറിന്റെ കാലാവധി അവസാനിക്കുന്നു;  യുവതി പ്രവേശനത്തെ അനുകൂലിച്ചവരെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് എത്തിക്കാന്‍ ഒരുങ്ങുന്നു ; മണ്ഡലകാലം തുടങ്ങുന്നതിന് മുമ്പ് പുതിയ നിയമനങ്ങള്‍

- Advertisement -
- Advertisement -

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിലേക്ക് പുതിയ പ്രസിഡന്റിനെയും ഒരംഗത്തെയും കണ്ടെത്താന്‍ ആലോചനകള്‍ തുടങ്ങി. ഇപ്പോഴത്തെ പ്രസിഡന്റ് എ.പത്മകുമാറിന്റെയും അംഗം കെ.പി.ശങ്കരദാസിന്റെയും രണ്ട് വര്‍ഷത്തെ ഔദ്യോഗിക കാലാവധി നവംബര്‍ 14 ന് അവസാനിക്കും. ഈ സാഹചര്യത്തില്‍ നവംബര്‍ 17 ന് മണ്ഡലകാലം തുടങ്ങുന്നതിന് മുമ്പ് .പുതിയ നിയമനങ്ങള്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്.

പ്രസിഡന്റ് സ്ഥാനം സി.പി.എമ്മിനും മെമ്പര്‍ സ്ഥാനം സി.പി.ഐക്കുമെന്നതാണ് ഇടതുമുന്നണിയിലെ ധാരണ. പ്രസിഡന്റ് സ്ഥാനത്തേക്ക് മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍.വാസു, ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ എം.രാജഗോപാലന്‍ നായര്‍ തുടങ്ങിയവരുടെ പേരുകള്‍ സി.പി.എം.പരിഗണിക്കുന്നതായി അറിയുന്നു.രാജഗോപാലന്‍ നായര്‍ മുമ്പ് ഒരു തവണ പ്രസിഡന്റ് പദവി വഹിച്ചിട്ടുണ്ട്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments