നഷ്ടം താങ്ങാനാകാതെ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന രണ്ട് പൊതുമേഖലാ ടെലികോം
കമ്പനികളെ ഒന്നിപ്പിക്കുന്നു. ബി.എസ്.എന്‍.എല്‍, എം.ടി.എന്‍.എല്‍ എന്നീകമ്പനികളെയാണ് കേന്ദ്ര സര്‍ക്കാര്‍ ലയിപ്പിക്കുന്നത്. ലയനത്തിലൂടെ കമ്പനികളെ രക്ഷിക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
മഹാനഗര്‍ ടെലികോം നിഗം ലിമിറ്റഡ് (എം.ടി.എന്‍.എല്‍) ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള കമ്പനികളാണ്. അതേസമയം, ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബി.എസ്.എന്‍.എല്‍) ലിസ്റ്റ് ചെയ്തിട്ടില്ല. ലയനം നടക്കുന്ന മുറയില്‍ പൂര്‍ത്തിയാകും വരെ ബി.എസ്.എന്‍.എല്ലിന്റെ ഉപസ്ഥാപനമായി എം.ടി.എന്‍.എല്‍ പ്രവര്‍ത്തിക്കും. കമ്പനികള്‍ അടച്ചുപൂട്ടുകയോ ഇവയിലെ സര്‍ക്കാര്‍ ഓഹരി പങ്കാളിത്തം കുറയ്ക്കുകയോ ചെയ്യില്ലെന്നും കേന്ദ്ര മന്ത്രി ആവര്‍ത്തിച്ചു.
ബി.എസ്.എന്‍.എല്‍ എം.ടി.എന്‍.എല്‍ കമ്പനികള്‍ ലയിക്കുന്നു; ഒന്നാകല്‍ കമ്പനികളെ കടകെണ്ണിയില്‍ നിന്നു രക്ഷിക്കാന്‍
- Advertisement -
- Advertisement -
- Advertisement -
- Advertisement -