28.6 C
Kollam
Tuesday, February 4, 2025
HomeNewsമഞ്ചേശ്വരത്ത് നടന്നത് കള്ളവോട്ടല്ല ; രാജ്മോഹന്‍ ഉണ്ണിത്താന്‍

മഞ്ചേശ്വരത്ത് നടന്നത് കള്ളവോട്ടല്ല ; രാജ്മോഹന്‍ ഉണ്ണിത്താന്‍

- Advertisement -
- Advertisement -

മഞ്ചേശ്വരത്ത് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ യുവതിയെ ന്യായീകരിച്ച് എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍. നടന്നത് കള്ളവോട്ടിനുള്ള ശ്രമമല്ലെന്നും നബീസയുടെ അറസ്റ്റ് അനാവശ്യമാണെന്നുമാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ഒരു വീട്ടില്‍ രണ്ടു നബീസമാര്‍ ഉണ്ടായിരുന്നത് കൊണ്ട് വോട്ട് ചെയ്യാനായി കൊണ്ടുവന്ന സ്ലിപ്പ് മാറിപ്പോയെന്നാണ് അദ്ദേഹം നല്‍കുന്ന വിശദീകരണം.

ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പാണ് മഞ്ചേശ്വരം ബാക്ര ബയല്‍ സ്‌കൂളിലെ 42ാം പോളിംഗ് ബൂത്തില്‍ നിന്നും നബീസ എന്ന യുവതിയെ പൊലീസ് പിടികൂടിയത്. ഇവര്‍ക്കെതിരെ ആള്‍മാറാട്ട കുറ്റം ചുമത്തിയിട്ടുണ്ട്. നബീസയ്ക്ക് 42ാം ബൂത്തില്‍ വോട്ടില്ലാതിരുന്നിട്ടും ഇവര്‍ വോട്ട് ചെയ്യാനായി എത്തുകയായിരുന്നു. പ്രിസൈഡിങ്ങ് ഓഫീസറുടെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments