ജോക്കര്‍ വേഷത്തില്‍ ഒരാള്‍ കുവൈത്ത് നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ കിടു കിടാ വെറുപ്പിച്ച് കുറേ നാളുകള്‍. എവിടെ തിരിഞ്ഞാലും ഇയാളെ പറ്റിയുള്ള വാര്‍ത്തകളെ കേള്‍ക്കാനുള്ളൂ. രാത്രിയില്‍ പുറത്തിറങ്ങാന്‍ തന്നെ ജനങ്ങള്‍ക്ക് ഭയം. കുട്ടികളോട് പോലും പറയുന്നത് രാത്രിയില്‍ പുറത്തിറങ്ങുന്ന ഈ ജോക്കറുടെ കഥായാണ്. സോഷ്യല്‍ മീഡിയയിലും ഇയാളെ പറ്റിയുള്ള വീഡിയോകളും ഫോട്ടോകളും മാത്രം. കാണുന്നതോ ലക്ഷങ്ങള്‍. ഒടുവില്‍ സഹികെട്ട പോലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ച്ചയായി പുറത്തിറങ്ങുന്ന ഇയാളെ പിടികൂടുക തന്നെയായിരുന്നു ലക്ഷ്യം. ഒടുവില്‍ ഇയാളെ പിടികൂടി .
ചോദ്യം ചെയ്യലില്‍ ഇയാള്‍ സത്യം പറഞ്ഞു; ബാറ്റ് മാന്റെ ആജീവനാന്ത ശത്രുവായ ജോക്കറിനെ ആരാധിക്കുന്നവനാണ് താന്‍. വാക്വിന്‍ ഫീനിക്‌സ് നായകനായി എത്തി ടോഡ് ഫിലിപ്പ്‌സ് സംവിധാനം ചെയ്ത ‘ജോക്കര്‍’ പുറത്തുവന്നതോടെ സിനിമയെ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയിരുന്നു. ഇതോടെയാണ് ജോക്കര്‍ ഭ്രാന്ത് മൂത്ത ഇയാള്‍ വിഡ്ഢി വേഷം കെട്ടി പുറത്തിറങ്ങിയത്. കൂടുതല്‍ ചോദ്യം ചെയ്യലില്‍ ഇയാള്‍ക്ക് ദുരുദ്ദേശമൊന്നും ഇല്ലെന്നും തമാശയ്ക്ക് വേണ്ടിയാണ് വേഷം കെട്ടിയതെന്നും പൊലീസിന് ബോധ്യപ്പെട്ടു. അതോടെ ഇയാളെ വെറുതെ വിടുകയായിരുന്നു. ‘ജോക്കര്‍’ എന്ന ചിത്രം റിലീസ് ചെയ്ത നാള്‍ മുതല്‍ ഹിംസയെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പഴി കേട്ടിരുന്നു. അതിനാല്‍ തന്നെ ‘ജോക്കര്‍ തമാശകള്‍’ കാട്ടുന്നവരെ ജനം സംശയത്തോടെയും പേടിയോടെയുമാണ് കണ്ടുവരുന്നത്.