25.7 C
Kollam
Friday, September 19, 2025
HomeNews600 കോടിയുടെ വന്‍ അഴിമതി ; സി.പി.ഐ.എം കേന്ദ്രകമ്മറ്റിയംഗം പ്രതിക്കൂട്ടില്‍; മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

600 കോടിയുടെ വന്‍ അഴിമതി ; സി.പി.ഐ.എം കേന്ദ്രകമ്മറ്റിയംഗം പ്രതിക്കൂട്ടില്‍; മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

- Advertisement -
- Advertisement - Description of image

അറുനൂറ് കോടി രൂപയുടെ വന്‍ അഴിമതിക്കേസില്‍ ആരോപണ വിധേയനായി സി.പി.ഐ.എം കേന്ദ്രകമ്മറ്റിയംഗം. 2008-2009 കാലയളവില്‍ സംസ്ഥാനത്ത് നടന്ന പൊതുമരാമത്ത് പണികളില്‍ 600 കോടി അഴിമതി നടന്നുവെന്നും അഴിമതിക്ക് കൂട്ടുനിന്നെന്നുമാണ് ആരോപണം.

ത്രിപുര മുന്‍ പൊതുമരാമത്ത് മന്ത്രിയും എം.എല്‍.എയുമായ ബാദല്‍ ചൗധരിയാണ് അഴിമതി കേസില്‍ ആരോപണ വിധേയനായത്. കേസില്‍ ബാദല്‍ ചൗധരി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ത്രിപുര സെഷന്‍സ് കോടതി തള്ളി. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ചൗധരി. ത്രിപുരയിലെ ഹൃശ്യമുഖ് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് ബാദല്‍ ചൗധരി. ഈ കേസില്‍ പി.ഡബ്ലു.ഡി മുന്‍ ചീഫ് എഞ്ചിനീയര്‍ സുനില്‍ ഭൗമിക് അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ബാദല്‍ ചൗധരി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments