26.2 C
Kollam
Sunday, November 10, 2024
HomeNewsമുഖ്യമന്ത്രി പറഞ്ഞു എല്ലാം ശരിയാക്കാം ഒറ്റക്കെട്ടായി നിന്നാല്‍ മതി ; പക്ഷെ പറഞ്ഞത് കക്ഷി രാഷ്ട്രീയക്കാരുടെ...

മുഖ്യമന്ത്രി പറഞ്ഞു എല്ലാം ശരിയാക്കാം ഒറ്റക്കെട്ടായി നിന്നാല്‍ മതി ; പക്ഷെ പറഞ്ഞത് കക്ഷി രാഷ്ട്രീയക്കാരുടെ ഭവനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനെ കുറിച്ച് എന്നു മാത്രം ; ഉറപ്പ് പാഴായെന്നു മാത്രമല്ല ; പ്രളയ സഹായം പൂര്‍ത്തിയാകാതെ അങ്ങനെ തന്നെ നില്‍ക്കുന്നു

- Advertisement -
- Advertisement -

പ്രളയ ബാധിതര്‍ക്കുള്ള ധനസഹായം ലഭിക്കാതെ ദുരിതമനുഭവിച്ച് പതിനയ്യായിരത്തോളം പേര്‍. ധനസഹായത്തിനായി ഇവര്‍ ഓഫീസുകള്‍ കയറി ഇറങ്ങുമ്പോള്‍ അര്‍ഹതാ പരിശോധന നടക്കുന്നതേ ഉള്ളൂ എന്ന വാര്‍ത്തയാണ് ഇവര്‍ക്ക് ലഭിക്കുന്നത്. റവന്യൂ വകുപ്പാകട്ടെ ഇക്കാര്യത്തില്‍ ഫയലുകള്‍ പൂര്‍ത്തിയാകാതെ ഉഴപ്പോടു ഉഴപ്പും. ഓണത്തിനു മുന്‍പ് ധനസഹായം എല്ലാവര്‍ക്കും നല്‍കി തീര്‍ക്കുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നെങ്കിലും ഓണം കഴിഞ്ഞിട്ടും നിസ്സഹായരായി നോക്കി ഇരിക്കെയാണ് ഇവര്‍. ഓഗസ്റ്റിലെ പ്രളയം തകര്‍ത്ത പതിനയ്യായിരം കുടുംബങ്ങളാണ് ഇപ്പോഴും ധനസഹായത്തിനായി കാത്തിരിക്കുന്നത്. ഓഫീസില്‍ കയറി ഇറങ്ങി മടുത്തു . ഇനി എന്നാണ് ഈ ധനസഹായം ലഭിക്കുക വേറെ മാര്‍ഗ്ഗങ്ങളില്ല മകളുടെ കല്ല്യാണം അടുത്ത് വരികയാണ് ചിലവുകള്‍ നൂറാണ് ഇനി എങ്കിലും അതൊന്നു കിട്ടിയിരുന്നെങ്കില്‍ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരാള്‍ സമന്വയം ഇന്റലിജന്റ്‌സിനോട് പറഞ്ഞു. നാശ നഷ്ടങ്ങള്‍ നോക്കെണ്ട ഉള്ളത് തന്നാല്‍ മതി യെന്നായിരുന്നു ഇദ്ദേഹത്തിന്റെ ആവശ്യം. കോഴിക്കോട് , മലപ്പുറം ജില്ലകളിലാണ് കൂടുതല്‍ പ്രളയ ബാധിത കുടുംബങ്ങള്‍ ഉള്ളത് . ഇവരുടെ ധനസഹായമാണ് അടിയന്തിരമായി നല്‍കാതെ മുഖ്യമന്ത്രിയും റവന്യൂ വകുപ്പും ഫയലുകള്‍ പൂഴ്ത്തുന്നത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments