24.6 C
Kollam
Tuesday, July 22, 2025
HomeNewsജോളിയുടെ പേരില്‍ ട്രോളുകള്‍ ഉണ്ടാക്കുന്നവരുടെ ശ്രദ്ധക്ക് ; ഇനി ട്രോളുകള്‍ വന്നാല്‍ കേസെടുക്കുമെന്ന് വനിതാകമ്മീഷന്‍

ജോളിയുടെ പേരില്‍ ട്രോളുകള്‍ ഉണ്ടാക്കുന്നവരുടെ ശ്രദ്ധക്ക് ; ഇനി ട്രോളുകള്‍ വന്നാല്‍ കേസെടുക്കുമെന്ന് വനിതാകമ്മീഷന്‍

- Advertisement -
- Advertisement - Description of image

കൂടത്തായി കൊലപാതക കേസില്‍ അറസ്റ്റിലായ ജോളിയെ പരിഹസിച്ച് ട്രോളുകള്‍ ഇടുന്നവര്‍ക്ക് ശാസന നല്‍കി വനിതാ കമ്മീഷന്‍.

തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും പുരുഷന്‍മാര്‍ നടത്തുന്ന കൊലപാതകങ്ങളുടെ പേരില്‍ പുരുഷ സമൂഹത്തെ മൊത്തത്തില്‍ ആരും ആക്ഷേപിക്കാറില്ലെന്നും കമ്മീഷന്‍ പറഞ്ഞു.

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് സ്ത്രികളെ മൊത്തം അടച്ചാക്ഷേപിച്ചു കൊണ്ടുള്ള ട്രോളുകളും പരിഹാസങ്ങളും വേദനാജനകമാണെന്ന് വനിതാ കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

സ്‌നേഹം നിരസിച്ചതിന്റെ പേരിലും വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിലും സംശയത്തിന്റെ പേരിലും നിരവധി പുരുഷന്‍മാര്‍ കാമുകിമാരേയും ഭാര്യമാരേയും ആസിഡൊഴിച്ചും പെട്രോളൊഴിച്ചും കുത്തിയും വെട്ടിയും കൊല ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ഇതിന്റെ പേരില്‍ പുരുക്ഷസമൂഹത്തെ മുഴുവനായി കൊലയാളികളായി ആരും മുദ്രകുത്തിയിട്ടില്ലെന്നുംകമ്മീഷന്‍ പറഞ്ഞു.

ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ അനാവശ്യ ട്രോളുകളുണ്ടാക്കി പ്രചരിപ്പിക്കുന്നവര്‍ സ്വന്തം അമ്മയെ കുറിച്ചും സഹോദരിമാരെക്കുറിച്ചും ഒരു നിമിഷം ഓര്‍ക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments