26.3 C
Kollam
Friday, August 29, 2025
HomeNewsഎവിടെയോ നോക്കി മാര്‍ക്കിട്ടു; സമര്‍ത്ഥരായ മുഴുവന്‍ വിദ്യാര്‍ഥികളെയും തോല്‍പ്പിച്ചു; കൊല്ലം യൂനുസ് കോളേജ് അദ്യാപകനെ പുറത്താക്കി...

എവിടെയോ നോക്കി മാര്‍ക്കിട്ടു; സമര്‍ത്ഥരായ മുഴുവന്‍ വിദ്യാര്‍ഥികളെയും തോല്‍പ്പിച്ചു; കൊല്ലം യൂനുസ് കോളേജ് അദ്യാപകനെ പുറത്താക്കി ; ഇനി സര്‍വ്വകലാശാലയുടെ ഒരു കോളേജിലും പഠിപ്പിക്കാന്‍ പറ്റില്ല

- Advertisement -
- Advertisement - Description of image

ബിടെക് പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളെയും തോല്‍പ്പിച്ച അദ്യാപകന്റെ പണി പോയി. കൊല്ലം യൂനുസ് കോളേജിലെ അദ്യാപകനെയാണ് പുറത്താക്കിയത്. മാത്രമല്ല പിഴയായി കാല്‍ ലക്ഷം രൂപ ചുമത്തുകയും ചെയ്തു. അദ്യാപകന്റെ ഐഡി റദ്ദാക്കിയ സാഹചര്യത്തില്‍ ഇനി സര്‍വ്വകലാശാലയുടെ ഒരു കോളേജിലും പഠിപ്പിക്കാന്‍ സാധിക്കില്ല. പരീക്ഷാ സമിതി ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് സിന്‍ഡിക്കേറ്റിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മൂല്യനിര്‍ണയം അദ്യാപകന്‍ ഗൗരവത്തിലെടുത്തില്ലെന്ന് സിന്‍ഡിക്കേറ്റ് കണ്ടെത്തി.

തൃക്കാക്കര മോഡല്‍ എന്‍ജിനിയറിംഗ് കോളേജിലെ മൂല്യനിര്‍ണയത്തില്‍ സമര്‍ത്ഥരായ 20 വിദ്യാര്‍ത്ഥികളെയാണ് ഈ അദ്യാപകന്‍ പരാജയപ്പെടുത്തിയത്. ഒരു വിഷയത്തിന് മാത്രം തോറ്റ ഇവര്‍ മറ്റ് വിഷയങ്ങള്‍ക്ക് വിജയിച്ച സാഹചര്യത്തിലാണ് മൂല്യനിര്‍ണയം പരിശോധിക്കാന്‍ പരീക്ഷാ സമിതി തീരുമാനിച്ചത്. കൂട്ടത്തോല്‍വിയുടെ അന്വേഷണം ആരംഭിച്ചതോടെ വായിച്ചു നോക്കുക പോലും ചെയ്യാതെ മാര്‍ക്കിട്ട അദ്യാപകന്റെ കള്ളകളി വെളിച്ചെത്തു വന്നു. പല ചോദ്യങ്ങള്‍ക്കും മൂല്യനിര്‍ണയം നടത്തിയിട്ടില്ലെന്നും വാലുവേഷന്‍ സ്‌കീം പാലിച്ചിട്ടില്ലെന്നും കണ്ടെത്തി. അലക്ഷ്യമായാണ് മാര്‍ക്കിട്ടതെന്നും തിരിച്ചറിച്ചുന്നു. ക്രമക്കേട് കണ്ടെത്തിയതോടെ അദ്യാപകനെ ഒട്ടും വൈകിപ്പിക്കാതെ പുറത്താക്കുകയായിരുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments