28.6 C
Kollam
Thursday, March 13, 2025
HomeNewsവട്ടിയൂര്‍ക്കാവില്‍ മോഹന്‍കുമാറിന് പാരയാകുന്നത് ആര്? തലസ്ഥാനത്തെ ആ ഉന്നത നേതാവിനെ തേടി സമന്വയം ഇന്റലിജന്റ്‌സ്

വട്ടിയൂര്‍ക്കാവില്‍ മോഹന്‍കുമാറിന് പാരയാകുന്നത് ആര്? തലസ്ഥാനത്തെ ആ ഉന്നത നേതാവിനെ തേടി സമന്വയം ഇന്റലിജന്റ്‌സ്

- Advertisement -
- Advertisement -

വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മോഹന്‍ കുമാറിന് പാരയാകുന്നത് ആര് ? എന്ന അന്വേഷണത്തിലാണ് സമന്വയം ഇന്റലിജന്റ്‌സ്. രാഷ്ട്രീയ പോര്‍ക്കളമായി മാറിയേക്കാവുന്ന വട്ടിയൂര്‍ക്കാവില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് പ്രധാന മത്സരം . എല്‍ഡിഎഫിനായി മേയര്‍ ബ്രോ വി കെ പ്രശാന്ത് അരയും തലയും മുറുക്കി രംഗത്തിറങ്ങുമ്പോള്‍ സിറ്റിങ്ങ് സീറ്റ് പിടിക്കാനുള്ള തിടുക്കത്തില്‍ യുഡഎഫ് രംഗത്തിറക്കുന്നത് മോഹന്‍ കുമാറിനെ ആണ്. പത്മജ വേണുഗോപാല്‍, പിസി വിഷ്ണുനാഥ് , പീതാംബര കുറുപ്പ് എന്നിങ്ങനെ പലരുടെയും പേരുകള്‍ വട്ടിയൂര്‍ക്കാവില്‍ പറഞ്ഞു കേട്ടിരുന്നെങ്കിലും ഒടുവില്‍ ഞറുക്കു വീണത് മോഹന്‍ കുമാറിനായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഓരോ ഘട്ടവും പൂര്‍ത്തിയാകുമ്പോഴും പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളും അവരോടൊപ്പമുള്ള അണികളും തന്നോടൊപ്പം സജീവമല്ല എന്ന ആരോപണമാണ് മോഹന്‍ കുമാര്‍ ഉന്നയിക്കുന്നത്. ഇത് കെ. മുരളീധരനോ ശശി തരൂരോ അല്ലെന്നും മോഹന്‍ കുമാര്‍ സമ്മതിക്കുന്നു. മോഹന്‍ കുമാര്‍ ജയിച്ചുവരുന്നത് തലസ്ഥാനത്തെ തന്റെ രാഷ്ട്രീയ ഭാവിക്ക് തന്നെ ഭീഷണിയാകുമെന്നുള്ളതുകൊണ്ടാണ് വിട്ടു നില്‍ക്കുന്നതെന്നാണ് രാഷ്ട്രീയ ഉപശാലകളില്‍ വരെ യുള്ള അടക്കം പറച്ചില്‍ . ശശി തരൂര്‍ എംപിയായി മത്സരിച്ചപ്പോഴും ഈ നേതാവിനെതിരെ സമാനമായ ആരോപണം ഉയര്‍ന്നു വന്നിരുന്നു. ഇദ്ദേഹത്തോടൊപ്പം ഡിസിസി കെപിസിസി ഭാരഭാഹികളും ഉണ്ടെന്നാണ് സമന്വയത്തിന് ലഭിക്കുന്ന റിപ്പോര്‍ട്ട്. പണികള്‍ 18 -ഉം പടിച്ച നേതാവ് ചില കണ്‍വെന്‍ഷനുകളില്‍ മാത്രം മുഖം കാണിച്ച് രക്ഷപ്പെടുന്നുണ്ട്. എന്നാല്‍ ഗ്രൂപ്പിലെ അസ്വാരസ്യങ്ങള്‍ പുറം ലോകം അറിയാതിരിക്കാന്‍ മറവില്‍ രാഷ്ട്രീയക്കാരനായി മാറി നില്‍ക്കുകയാണ് ഇദ്ദേഹം.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments