25.9 C
Kollam
Monday, July 21, 2025
HomeNewsഅധികാരമുണ്ടെങ്കില്‍ യവനും ഒരു പുല്ലല്ല ; ഭൂമി ഇടപാട് അന്വേഷിക്കാന്‍ ഉത്തരവിടാന്‍ റവന്യൂ മന്ത്രി ആരെന്ന്...

അധികാരമുണ്ടെങ്കില്‍ യവനും ഒരു പുല്ലല്ല ; ഭൂമി ഇടപാട് അന്വേഷിക്കാന്‍ ഉത്തരവിടാന്‍ റവന്യൂ മന്ത്രി ആരെന്ന് ചോദിച്ച് മണി ആശാന്‍ ; അന്വേഷണം നടക്കട്ടെ ബാക്കി ഞാന്‍ നോക്കി കൊള്ളാം….

- Advertisement -
- Advertisement - Description of image

അധികാരം കയ്യിലുള്ളപ്പോള്‍ യവനും ഒരു പുല്ലല്ലെന്ന് ഉറപ്പിച്ച് മണി ആശാന്‍. കെഎസ്ഇബി ഭൂമി ഇടപാട് അന്വേഷണത്തിന് ഉത്തരവിടാന്‍ റവന്യൂ മന്ത്രി ആരെന്ന് മന്ത്രി എം.എം മണി ചോദിച്ചു.

‘തന്റെ മരുമകനല്ല അനുമതിക്കായി സമീപിച്ചത്. സഹകരണബാങ്ക് മുന്‍ പ്രസിഡന്റാണ്. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് അനുമതി കൊടുത്തത്’ എം.എം.മണി പറഞ്ഞു. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെ നിര്‍ദ്ദേശപ്രകാരം ജില്ലാ കളക്ടറാണ് ഭൂമി ഇടപാടില്‍ അന്വേഷണം നടത്തിവരികയാണ് . അതിനിടയിലാണ് മന്ത്രിയുടെ ഭീഷണി. അന്വേഷണം നടക്കട്ടെ ബാക്കി താന്‍ നോക്കി കൊള്ളാമെന്നാണ് മന്ത്രി പറയുന്നത്.

അതേസമയം ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മന്ത്രി കളക്ടറോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കെ.എസ്.ഇ.ബിയുടെ കൈവശഭൂമി രാജാക്കാട് സഹകരണ ബാങ്കിന് കൈമാറിയെന്ന ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണം. പൊന്‍മുടി അണക്കെട്ടിനു സമീപമുള്ള വൈദ്യുതി ബോര്‍ഡിന്റെ 21 ഏക്കര്‍ ഭൂമിയാണ് എം.എം. മണിയുടെ മകളുടെ ഭര്‍ത്താവ് പ്രസിഡന്റായ രാജക്കാട് സഹകരണ ബാങ്കിനു നല്‍കിയത്. മന്ത്രിയുടെ അറിവോടെയായിരുന്നു ഭൂമി കൈമാറ്റം നടന്നത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments