നാടന്‍ പാട്ട് ,യക്ഷഗാനം , മാപ്പിളപ്പാട്ട് എന്നിവയില്‍ ഏതെങ്കിലും കേള്‍ക്കണോ? എങ്കില്‍ നിങ്ങള്‍ മഞ്ചേശ്വരത്ത് ചെല്ലൂ. അവിടെ ഇതെല്ലാം ഓഫ് പ്രൈസില്‍ ലഭിക്കും. തെരഞ്ഞെടുപ്പ് സീസണ്‍ ആയതിനാല്‍ രാത്രികള്‍ പകലുകളാക്കി പകലുകള്‍ ഗാത്രികളാക്കി ഇവിടെ സ്ഥാനാര്‍ഥി വര്യന്‍മാര്‍ സീസണ്‍ കൊഴുപ്പിക്കുകയാണ്. ഞാന്‍ പാടുന്നതിനിടക്ക് പൊന്നാട, ജെണ്ട്, റീത്ത് , ഹാരം , നോട്ടുമാല , നാരങ്ങ എന്നിവയൊക്കെ നല്‍കി എന്നെ സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിക്കല്ലേ ! എന്നാണ് സ്ഥാനാര്‍ത്ഥികള്‍ ഓരോത്തരും പറയുന്നത്. യക്ഷഗാനവും നാടന്‍ പാട്ടുകളുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.ശങ്കര്‍ റായുടെ ട്രെന്‍ഡിങ് നമ്പറുകള്‍. മലയാളം വഴങ്ങാത്തവര്‍ക്കായി തുളുവിലും ഇദ്ദേഹം ഗാന ശകലം കോറിയിടും. ചെല്ലുന്നിടത്തെല്ലാം ഇദ്ദേഹത്തിന്റെ പാട്ടിന് വന്‍ഡിമാന്‍ഡാണ്. അതേസമയം, മലബാറിന്റെ പ്രൗഡിയെ വിളിച്ചോതുന്ന മാപ്പിളപ്പാട്ട് , കൈമുട്ടിപ്പാട്ട് എന്നിവയുമായാണ് വലതു സ്ഥാനാര്‍ഥി കമറുദ്ദീന് തെരഞ്ഞെടുപ്പ് സീസണില്‍ ഇടതിനെ വെല്ലുവിളിക്കുന്നത്. ആഘോഷ വേദികളിലും പൊതു സദസ്സുകളിലും ഇരുവരുടെയും പാട്ടുകള്‍ക്ക് വന്‍ ഡിമാന്‍ഡാണ്. പാട്ടു പാടി ക്ഷീണിക്കുമ്പോള്‍ ശീതള പാനീയുവുമായി അണികള്‍ കൂടെയുണ്ടാവും. ഇവര്‍ പറയുന്നു ഞങ്ങള്‍ ഗായകരാണ് തെരഞ്ഞെടുപ്പ് എന്ന സീന്‍ ഡാര്‍ക്കാക്കി വോട്ട് അഭ്യര്‍ത്ഥിക്കുന്ന ഒന്നാന്തരം ഗായകര്‍.
ഒരു പാട്ട് പിന്നെയും പാടി നോക്കുന്നിതാ ; പാട്ടു പാടി ചുവടുവെച്ച് വോട്ട് കീശയിലാക്കാന്‍ ഒരുമ്പെട്ട് സ്ഥാനാര്‍ഥികള്‍ ; മാപ്പിള പാട്ടുമുതല്‍ യക്ഷഗാനം വരെ ലിസ്റ്റില്‍ ; ഇടയ്ക്ക് ദാഹിക്കുമ്പോള്‍ ശീതള പാനീയവും ; മഞ്ചേശ്വരം ആര് പിടിക്കും?
- Advertisement -
- Advertisement -
- Advertisement -
- Advertisement -