ശബരിമലയില്‍ സത്രീ പ്രവേശന വിഷയത്തില്‍ അയവു വരുത്തി സിപിഎം. സ്ത്രീകള്‍ ആചാരം സംരക്ഷിക്കണമെന്നും അതിലൂടെ മാത്രമേ പ്രവേശനം പാടുള്ളൂവെന്നും
മഞ്ചേശ്വരത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ശങ്കര്‍ റായ് മാധ്യമങ്ങളോട് പറഞ്ഞു. പന്തള രാജകുമാരനായ അയ്യപ്പന്‍ ധര്‍മ്മശാസ്താവില്‍ ലയിച്ച് മോക്ഷം നേടിയ പുണ്യ ഭൂമിയാണ് ശബരിമല.
അവിടെ വിശ്വാസമുള്ളവര്‍ക്ക് അവിടത്തെ ആചാരങ്ങളനുസരിച്ച് പോകാം. അത് പാലിച്ചില്ലെങ്കില്‍ ഞാനോ, നിങ്ങളോ, നിങ്ങളുദ്ദേശിക്കുന്ന ആളുകളോ അവിടെ പോകരുത്”, എന്ന് ക ശങ്കര്‍ റായ് വ്യക്തമാക്കി.
‘ഞാന്‍ ശബരിമലയില്‍ പോയ ഒരാളാണ്. യഥാര്‍ത്ഥ വിശ്വാസമുള്ള, വിശ്വാസിയായ കമ്മ്യൂണിസ്റ്റാണ്. അമ്പലക്കമ്മിറ്റി പ്രസിഡന്റാണ്. ഇതിനൊന്നും എന്റെ പാര്‍ട്ടിയില്‍ നിന്ന് എനിക്ക് വിലക്കുണ്ടായിട്ടില്ല”, എന്നും ശങ്കര്‍ റായ് ആവര്‍ത്തിച്ചു. യുവതികള്‍ക്ക് വ്രതാനുഷ്ഠാനങ്ങള്‍ പാലിച്ച് ശബരിമലയില്‍ പ്രവേശിക്കാം എന്നാണ് ശങ്കര്‍ റായുടെ അഭിപ്രായം. ആചാരങ്ങള്‍ പക്ഷേ തട്ടിക്കളയരുത്. അതിനെതിരായി എന്തെങ്കിലും ചെയ്ത് ശബരിമലയില്‍ പ്രവേശിക്കരുതെന്നും റായ് പറയുന്നു.