25.2 C
Kollam
Thursday, March 13, 2025
HomeNewsഎന്നെ കാണ്മാനില്ല ; വീട്ടീലോ കാട്ടിലോ ഫിറ്റ്‌നസ് ക്ലബിലോ നീ എന്നെ അന്വേഷിക്കരുത് ; ...

എന്നെ കാണ്മാനില്ല ; വീട്ടീലോ കാട്ടിലോ ഫിറ്റ്‌നസ് ക്ലബിലോ നീ എന്നെ അന്വേഷിക്കരുത് ; മദ്യപന്‍മാരുടെ ശ്രദ്ധക്ക് ; സംസ്ഥാനത്ത്  ‘ഡ്രൈ ഡേ’ വരുന്നു ; മദ്യവില്‍പ്പനശാലകള്‍ ഇന്ന് വൈകീട്ട് അടയ്ക്കും; തുറക്കുന്നത് വ്യാഴാഴ്ച മാത്രം

- Advertisement -
- Advertisement -

 

ഏകാന്ത വാറ്റിയെടുത്ത പച്ചകുപ്പികള്‍ക്കിടിയില്‍ ഒളിച്ചിരിക്കുന്ന മദ്യപന്‍മാരുടെ ശ്രദ്ധക്ക് സംസ്ഥാനത്ത്’ ഡ്രൈ ഡേ’ വരുന്നു. മദ്യവില്‍പ്പനശാലകള്‍ അടച്ചിടുന്ന കാര്യം ബിവറേജസ് കോര്‍പ്പറേഷനാണ് അറിയിച്ചത്. വൈകീട്ട് ഏഴുമണി വരെ മാത്രമേ മദ്യവില്‍പ്പന നടത്തുകയുള്ളൂ. അര്‍ധവാര്‍ഷിക കണക്കെടുപ്പ് പ്രമാണിച്ചാണ് തിങ്കളാഴ്ച വൈകീട്ട് മുതല്‍ മദ്യവില്‍പ്പനശാലകള്‍ അടച്ചിടാന്‍ ബിവറേജസ് കോര്‍പറേഷന്‍ തീരുമാനിച്ചിരിക്കുന്നത്. തിങ്കളാഴ്ച അടയ്ക്കുന്ന മദ്യവില്‍പ്പനശാലകള്‍ തുറക്കുന്നത് വ്യാഴാഴ്ച ആയിരിക്കും. ചൊവ്വാഴ്ച ഒക്ടോബര്‍ ഒന്നിന് പതിവ് പോലെ ഡ്രൈ ഡേ ആയതിനാലും ഒക്ടോബര്‍ രണ്ട് ബുധനാഴ്ച ഗാന്ധിജയന്തി ആയതിനാലും ബാറുകള്‍ ഉള്‍പ്പെടെയുള്ള മദ്യശാലകള്‍ക്ക് അവധിയാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments