29.4 C
Kollam
Friday, November 22, 2024
HomeNewsപാലായില്‍ കേരളാ കോണ്‍ഗ്രസ് ഇത് ഇരന്നു വാങ്ങിയ തോല്‍വിയോ? മാണിയെന്ന അതികായന്റെ അഭാവം മുതലെടുക്കാന്‍ ശ്രമിച്ചത്...

പാലായില്‍ കേരളാ കോണ്‍ഗ്രസ് ഇത് ഇരന്നു വാങ്ങിയ തോല്‍വിയോ? മാണിയെന്ന അതികായന്റെ അഭാവം മുതലെടുക്കാന്‍ ശ്രമിച്ചത് ജോസ് കെ മാണിക്ക് പറ്റിയ തെറ്റ് ; തമ്മിലടി ജനം കണ്ടപ്പോള്‍ പറഞ്ഞു ഇനി നമുക്ക് കേരളാ കോണ്‍ഗ്രസ് വേണ്ട ; രണ്ടായി പിളര്‍ന്നപ്പോളും അനുരഞ്ജനത്തിനെത്തിയ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും മുല്ലപ്പള്ളി രാമചന്ദ്രനും നടക്കാതെ പോയത് ഒന്നു മാത്രം ലയനം; പോരാട്ടത്തില്‍ എല്‍ഡിഎഫ് പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം മതിയെന്ന് പാലായിലെ മക്കള്‍ തിരിച്ചറിഞ്ഞതപ്പോള്‍……….

- Advertisement -
- Advertisement -

പാലായില്‍ കേരളാ കോണ്‍ഗ്രസ് ഇത് ഇരന്നു വാങ്ങിയ തോല്‍വി. കെ എം മാണിയെന്ന അതികായന്റെ അഭാവം മുതലെടുത്ത് മക്കള്‍ രാഷ്ട്രീയത്തിനിറങ്ങിയ ജോസ് കെ മാണി യെ ജോസഫ് ചെറുതായി ഒന്നുമാന്തി. ഇതു കണ്ടു ചൊറിഞ്ഞ ജോസ് ചെറുതായി ഒന്നു പോറി . ഇതു ജനം കണ്ടു ലൈവായി. അവര്‍ പറഞ്ഞു ഇനി കേരളാ കോണ്‍ഗ്രസ് വേണ്ട. അനുരഞ്ജനത്തിനെത്തിയ ഉമ്മന്‍ ചാണ്ടി അടങ്ങുന്ന നേതാക്കള്‍ക്ക് കഴിയാതെ പോയതും കേരളാ കോണ്‍ഗ്രസിനെ ഒറ്റക്കെട്ടായി നിര്‍ത്താനാണ്. ഒടുവില്‍ തിരിച്ചറിഞ്ഞ ജനം തീരുമാനിച്ചു, പാലായില്‍ ഇക്കുറി എല്‍ഡിഎഫ് പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം മതി.
കെഎം മാണിയെന്ന അതികായന്റെ രാഷ്ട്രീയ തന്ത്രത്തിന്റെ അഭാവം തിരിച്ചറിഞ്ഞ ദിവസങ്ങളായിരുന്നു കടന്നു പോയത്. തമ്മിലടിയെന്ന അപക്വമായ കാഴ്ച പൊതുസമൂഹം നേരോടെ , നിര്‍ഭയം നിരന്തരം കണ്ടു.
കേരളാ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉള്‍പ്പടെ അലങ്കോലപ്പെടുത്തുന്നതിന് ജനം നേര്‍ സാക്ഷിയായി .
മാണി അഞ്ചരപതിറ്റാണ്ടോളം കൈകുമ്പിളിലാക്കിയ നിയമസഭാ മണ്ഡലത്തില്‍ ഒടുവില്‍ ചെങ്കൊടി പൊങ്ങി പാറി.
പടലപ്പിണക്കങ്ങളും തമ്മിലടികളും കാരണം കേരളാ കോണ്‍ഗ്രസ് നിങ്ങള്‍ തോല്‍വി ഇരന്നു വാങ്ങി എന്നതായിരുന്നു ഒടുവിലത്തെ ജനവിധി. കരിങ്ങോഴക്കല്‍ കുടുംബത്തിന്റെ വരാന്തയില്‍ ഇപ്പോഴും മാണി ഭൃത്യര്‍ അടിഞ്ഞു കൂടിയിട്ടുണ്ടാവാം തോല്‍വി വിശകലനം ചെയ്യാന്‍.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments