26.9 C
Kollam
Thursday, March 13, 2025
HomeNewsമഞ്ചേശ്വരം സ്ഥാനാര്‍ഥി ; ലീഗില്‍ പൊട്ടിത്തെറി രൂക്ഷം ; പുറത്തു നിന്നുള്ള സ്ഥാനാര്‍ഥിയെ അംഗീകരിക്കില്ലെന്ന് ഒരു...

മഞ്ചേശ്വരം സ്ഥാനാര്‍ഥി ; ലീഗില്‍ പൊട്ടിത്തെറി രൂക്ഷം ; പുറത്തു നിന്നുള്ള സ്ഥാനാര്‍ഥിയെ അംഗീകരിക്കില്ലെന്ന് ഒരു വിഭാഗം; രാജി ഉണ്ടാകാന്‍ സാധ്യത; പൊട്ടിത്തെറിയില്‍ ഞെട്ടി ലീഗ് നേതാക്കള്‍

- Advertisement -
- Advertisement -

ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി മൂസ്ലിം ലീഗില്‍ പൊട്ടിത്തെറി രൂക്ഷമായി, മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ സംബന്ധിച്ച തര്‍ക്കമാണ് പൊട്ടിത്തെറിയില്‍ കലാശിച്ചത്. മഞ്ചേശ്വരത്തിന് പുറത്ത്നിന്നുള്ള സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കില്ലെന്ന് ലീഗില്‍ ഒരു വിഭാഗം പറഞ്ഞു. എന്നാല്‍ മറുപക്ഷം ഇതിനെ എതിര്‍ത്തു. പുറത്തു നിന്നായാലും സ്ഥാനാര്‍ഥി നന്നായാല്‍ മതിയെന്നായിരുന്നു മറുപക്ഷത്തിന്റെ വാദം. ഇതിനെ എതിര്‍പക്ഷം ശക്തിയുക്തം എതിര്‍ത്തു. തുടര്‍ന്ന് വാക്കേറ്റത്തിലും കൈയാങ്കളിയുലെമെത്തി കാര്യങ്ങള്‍. തുടര്‍ന്ന് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ വീടിന് മുമ്പില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി.

സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന എം.സി കമറുദ്ധീനെ മഞ്ചേശ്വരത്ത് അംഗീകരിക്കില്ലെന്നാണ് യൂത്ത് ലീഗ് വിഭാഗം പറയുന്നത്. അതേസമയം നാളയോ മറ്റന്നാളോ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തീരുമാനം ആകുമെന്നും പാര്‍ട്ടിയില്‍ പൊട്ടിത്തെറിയില്ലെന്നും പി.കെ കുഞ്ഞാലികുട്ടി അറിയിച്ചു.

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയനവുമായി ബന്ധപ്പെട്ട് സമാന രീതിയില്‍ പൊട്ടിത്തെറി ഉണ്ടായിരുന്നു. തുടര്‍ന്ന് ലീഗില്‍ നിന്ന് പ്രമുഖരായ രണ്ട് നേതാക്കള്‍ രാജിവെക്കുകയും ചെയ്തിരുന്നു. ഇത് ലീഗ് നേതാക്കളില്‍ വലിയ ഞെട്ടലുളവാക്കിയിരുന്നു.

- Advertisement -
Previous article
Next article
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments