29.4 C
Kollam
Friday, November 22, 2024
HomeNewsപാലായില്‍ അദ്ഭുതം സംഭവിക്കുമോ ? മാണി കുടുംബം വോട്ട് ചെയ്തു; അട്ടിമറിക്ക് സാധ്യത കല്‍പ്പിച്ച് രാഷ്ട്രീയ...

പാലായില്‍ അദ്ഭുതം സംഭവിക്കുമോ ? മാണി കുടുംബം വോട്ട് ചെയ്തു; അട്ടിമറിക്ക് സാധ്യത കല്‍പ്പിച്ച് രാഷ്ട്രീയ നിരീക്ഷകര്‍ ; വിധിയെഴുത്തില്‍ ജനം ആരെ പിന്തുണയ്ക്കുമെന്ന് 27 ന് അറിയാം; ആത്മവിശ്വാസത്തോടെ മുന്നണികള്‍

- Advertisement -
- Advertisement -

രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്ന ‘പാലാ’ വിധിയെഴുത്ത് ആരംഭിച്ചു. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗ് വൈകീട്ട് 6 വരെയാണ്. ഇതുവരെ 22% മാണ് വോട്ടിങ്ങ് പോളിങ്.1,79107 വോട്ടര്‍മാര്‍ 176 പോളിംഗ് ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്തും. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മാണി സി.കാപ്പന്‍, യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോം, എന്‍.ഡി.എ സ്ഥാനാര്‍ഥി എന്‍.ഹരി എന്നിവരും 10 സ്വതന്ത്ര സ്ഥാനാര്‍ഥികളും ഉള്‍പ്പെടെ 13 പേരാണ് മത്സര രംഗത്തുള്ളത്. സി.പി.ഐ.ഐം സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍ ആദ്യം തന്നെ എത്തി വോട്ട് രേഖപ്പെടുത്തി. ഇത്തവണ പാലായില്‍ മാറ്റം ഉണ്ടാകും എന്നാണ് മാണി സി. കാപ്പന്‍ അഭിപ്രായപ്പെട്ടത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

വിജയിക്കുമെന്നതില്‍ ആശങ്കയില്ലെന്നു ജോസ് ടോം പറഞ്ഞു. 100 ശതമാനമാണ് വിജയപ്രതീക്ഷ. പോളിംഗ് ശതമാനം ഉയരുമെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി അഭിപ്രായപ്പെട്ടു. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് വോട്ട് രേഖപ്പെടുത്തി. പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ബൂത്തിലാണ് ബിഷപ്പ് വോട്ട് ചെയ്തത്. മാണി കുടുംബവും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. 13 തിരഞ്ഞെടുപ്പുകളിലും പാലായെ പ്രതിനിധീകരിച്ച കെ.എം മാണിയുടെ വിയോഗത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. എല്ലാ ബൂത്തുകളിലും വിവി പാറ്റ് മെഷീനുകള്‍ ഉപയോഗിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. .

78 ശതമാനം വോട്ടിംഗ് നടക്കുമെന്നാണ് പ്രവചനം. പോളിങ്ങ് ഉയരാനും സാധ്യത ഉണ്ട്. പാലായിലെ പ്രബുദ്ധ ജനം ആരെ പിന്തുണയ്ക്കുമെന്നത് 27 ന് അറിയാം. അതേ സമയം വോട്ടു മറിയാന്‍ സാധ്യത ഉണ്ടെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. അങ്ങനെ എങ്കില്‍ അട്ടിമറി ഉണ്ടായേക്കാമെന്നാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്.

 

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments