26.9 C
Kollam
Thursday, October 16, 2025
HomeNewsപാലായില്‍ കനത്ത പോളിങ്ങ് ; ആര്‍ക്കൊപ്പമെന്നറിയാന്‍ 7.30 വരെ കാത്തിരിക്കൂ

പാലായില്‍ കനത്ത പോളിങ്ങ് ; ആര്‍ക്കൊപ്പമെന്നറിയാന്‍ 7.30 വരെ കാത്തിരിക്കൂ

- Advertisement -

പാലാ വിധിയെഴുത്ത് അവസാനിക്കാന്‍ രണ്ടു മണിക്കൂര്‍ മാത്രം അവശേഷിക്കെ പോളിങ്ങ് 57.65 % കടന്നു . രാമപുരം പഞ്ചായത്തിലാണ് കൂടുതല്‍ പോളിങ്ങ് നടക്കുന്നത്. 55 %മാണ് ഇവിടുത്തെ പോളിങ്. 22 വാര്‍ഡുകളുള്ള വലിയ പഞ്ചായത്താണ് രാമപുരം. അതേസമയം, പരമ്പരാഗതമായ യുഡിഎഫ് വോട്ടു ബാങ്കുകളില്‍ എത്രമാത്രം നേടാനാവാം എന്ന ചിന്തയിലാണ് സിപിഎം. കോണ്‍ഗ്രസിലെ ഭിന്നിപ്പ് മുതലാക്കാനായി എന്ന പൂര്‍ണ്ണ ആത്മവിശ്വാസത്തിലാണ് അവര്‍. കക്ഷി രാഷ്ട്രീയത്തിനധീതമായി ജയം തങ്ങള്‍ക്കൊപ്പമാവുമെന്ന വിശ്വാസത്തിലാണ് എല്‍ഡിഎഫ് ക്യാമ്പ്.
എന്നാല്‍ മാണിയുടെ സ്മരണ ഉണര്‍ത്തുന്ന തെരഞ്ഞെടുപ്പില്‍ വിജയം ഞങ്ങള്‍ക്കൊപ്പമെന്ന വിശ്വാസം യുഡിഎഫിനുണ്ട്.
ചിഹ്നം , സ്ഥാനാര്‍ഥിയുടെ മുഖം തെളിയുന്നില്ല തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇടക്കിടെ പോളിങ്ങിനെ ബാധിക്കുന്നുണ്ട്. മഴ തടസ്സമാകുന്നുണ്ടെന്ന പരാതിയും വോട്ടര്‍മാര്‍ക്കുണ്ട്.രണ്ടു മണിക്കൂറിനുള്ളില്‍ കൂടുതല്‍ ആളുകളെ പോളിങ് ബൂത്തിലേക്ക് എത്തിക്കാനാണ് പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. അരനൂറ്റാണ്ട് കാലം മാണിയെ വാഴിച്ച പാലായില്‍ ആരു പിന്‍ഗാമിയാകും എന്നറിയാന്‍ ഇനി രണ്ടു മണിക്കൂര്‍ കൂടി കാത്തിരുന്നാല്‍ മതി ആകും. എക്‌സിറ്റ് പോള്‍ ഫലം 7.30 മുതല്‍ വന്നു തുടങ്ങും.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments