27.4 C
Kollam
Friday, September 19, 2025
HomeNewsപതിനഞ്ച് തവണ തോറ്റ് തുന്നം പാടിയ ഒ. രാജഗോപാലിന്റെ റെക്കോര്‍ഡ് തകര്‍ക്കാനാണോ കുമ്മനത്തിന്റെ ശ്രമം; ചോദിക്കുന്നത്...

പതിനഞ്ച് തവണ തോറ്റ് തുന്നം പാടിയ ഒ. രാജഗോപാലിന്റെ റെക്കോര്‍ഡ് തകര്‍ക്കാനാണോ കുമ്മനത്തിന്റെ ശ്രമം; ചോദിക്കുന്നത് കെ.മുരളീധരന്‍ ; മഞ്ചേശ്വരത്തും വട്ടിയൂര്‍ക്കാവിലും ബി.ജെ.പിക്ക് ജയം പ്രതീക്ഷിക്കേണ്ട

- Advertisement -
- Advertisement - Description of image

ബിജെപിയെ തൂത്തെറിഞ്ഞ് കോണ്‍ഗ്രസ് എംപി കെ.മുരളീധരന്‍. പതിനഞ്ച് തവണ തോറ്റ് തുന്നം പാടിയ ഒ.രാജഗോപാലിന്റെ റെക്കോര്‍ഡ് നോട്ടമിട്ടാണ് കുമ്മനം മത്സരിക്കാനൊരുങ്ങന്നതെന്ന് മുരളീധരന്‍ പരിഹസിച്ചു. മഞ്ചേശ്വരത്തും , വട്ടിയൂര്‍കാവിലും ജയം പോയിട്ട് കെട്ടിവെച്ച കാശു പോലും ബിജെപിക്ക് കിട്ടില്ലെന്ന് മുരളീധരന്‍ തുറന്നടിച്ചു. അതേസമയം വട്ടിയൂര്‍ക്കാവില്‍ തനിക്ക് പ്രത്യേക നോമിനിയില്ലെന്നും അവിടത്തെ സ്ഥാനാര്‍ത്ഥിയെ ചൊല്ലി തര്‍ക്കമുണ്ടാക്കില്ലെന്നും കെ. മുരളീധരന്‍ വ്യക്തമാക്കി.

വട്ടിയൂര്‍ക്കാവില്‍ സഹോദരിയായ പത്മജ വേണുഗോപാലിനെ പരിഗണിക്കേണ്ടതില്ല. താന്‍ ഒഴിഞ്ഞ ഉടനെ തന്റെ കുടുംബത്തില്‍ നിന്നുമൊരാള്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കേണ്ടതില്ലെന്നാണ് വ്യക്തിപരമായ അഭിപ്രായം. പത്മജയെ നിര്‍ത്തിയാല്‍ കുടുംബവാഴ്ച എന്ന ആരോപണം ഉയരുമെന്നും മുരളീധരന്‍ പറഞ്ഞു. തനിക്ക് രാഷ്ട്രീയ അഭയം നല്‍കിയ മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. വളരെ വേദനയോടെയാണ് താന്‍ അവിടം വിട്ടത്. വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ താന്‍ നോമിനിയെ വെക്കില്ലെന്നും മുരളീധരന്‍ ആവര്‍ത്തിച്ചു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments