27.9 C
Kollam
Friday, November 22, 2024
HomeNewsജയിച്ചാല്‍ മാണി സി കാപ്പന്‍ മന്ത്രി ,പറയുന്നത് കോടിയേരി ; പാലായ്ക്ക് പ്രത്യേക പരിഗണന നല്‍കും;...

ജയിച്ചാല്‍ മാണി സി കാപ്പന്‍ മന്ത്രി ,പറയുന്നത് കോടിയേരി ; പാലായ്ക്ക് പ്രത്യേക പരിഗണന നല്‍കും; പരാജയം ഉറപ്പാക്കിയ യുഡിഎഫ് ചട്ടം ലംഘിച്ച് പ്രചരണം നടത്തുന്നു

- Advertisement -
- Advertisement -

എല്ലാവരും ഉറ്റുനോക്കുന്ന ഒരു ഉപതെരഞ്ഞെടുപ്പ് മണ്ഡലമാണ് പാലാ. അവിടെ ആര് ജയിക്കുമെന്നതാണ് രാഷ്ട്രീയ നിരീക്ഷകരും അതോടൊപ്പം കേരള കര ഒന്നാകെ തുറിച്ചു നോക്കുന്നത്. ഉപതെരഞ്ഞെടുപ്പിനു മുന്നെ മുറുമുറുപ്പ് തുടങ്ങിയ കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി ടോം ജോര്‍ജും എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പനും തമ്മിലാണ് കടുത്ത മത്സരം ഏവരും പ്രതീക്ഷിക്കുന്നത്.

അതേസമയം മാണി സി കാപ്പാന്‍ ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ മന്ത്രിയാക്കാമെന്ന വാഗ്ദാനമാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നല്‍കുന്നത്. മാത്രമല്ല പാലായ്ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും അദ്ദേഹം ഊന്നി പറയുന്നു. എന്നാല്‍ പരാജയം ഉറപ്പാണെന്ന് മനസിലാക്കി ചട്ടം ലംഘിച്ചുള്ള പ്രചാരണം യുഡിഎഫ് നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

രാഷ്ട്രപിതാവിന്റെ ചിത്രംവെച്ച് ലഘുലേഖ പ്രചരിപ്പിക്കുന്നു. സ്ഥാനാര്‍ഥിയുടെ പത്രിക തള്ളാന്‍ പര്യാപ്തമായ ചട്ടലംഘനമാണിത്. സംഭവത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ചീഫ് ഇലക്ഷന്‍ ഏജന്റ് പരാതി നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷന്‍ നടപടിയെടുക്കണം. രാഷ്ട്രപിതാവിനെ പ്രചാരണത്തിലേക്ക് വലിച്ചിഴക്കുന്നത് ചട്ടലംഘനമാണ്. സ്ഥാനാര്‍ഥിയുടെ ചിഹ്നവും ചിത്രവും ലഘുലേഖയിലുണ്ട്. സഹതാപത്തിന്റെ പേരിലാണ് യു.ഡി.എഫ് വോട്ടു തേടുന്നതെന്നും അദ്ദേഹം പറയുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments