25.6 C
Kollam
Saturday, September 20, 2025
HomeNewsഓണം ബംബര്‍; മഹാഭാഗ്യവാന്‍മാരെ തിരിച്ചറിഞ്ഞു; അടിച്ചത് ചുങ്കത്ത് ജുവലറി ജീവനക്കാര്‍ക്ക്

ഓണം ബംബര്‍; മഹാഭാഗ്യവാന്‍മാരെ തിരിച്ചറിഞ്ഞു; അടിച്ചത് ചുങ്കത്ത് ജുവലറി ജീവനക്കാര്‍ക്ക്

- Advertisement -
- Advertisement - Description of image

ഇത്തവണത്തെ ഓണം ബംബര്‍ ലോട്ടറി ടിക്കറ്റടിച്ചത് ആര്‍ക്കെന്നറിയണ്ടെ? കരുനാഗപ്പള്ളി ചുങ്കത്ത്  ജുവലറിയിലെ ജീവനക്കാര്‍ക്കാണ് ഓണം ബംബര്‍ ഭാഗ്യം തേടിയെത്തിയത്. ജുവലറിയിലെ ജീവനക്കാരായ ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്നെടുത്ത ലോട്ടറി ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം . മഹാഭാഗ്യവാന്‍മാരായ ഇവര്‍ക്ക് ആദായനികുതിയും ഏജന്റുമാരുടെ കമ്മിഷനും കഴിഞ്ഞ് 7.56 കോടി കൈയില്‍ കിട്ടും. ടിഎം 160869 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ഇത്തവണ അടിച്ചത്.

രണ്ടാം സമ്മാനം ടിഎ 514401 എന്ന ടിക്കറ്റിനാണ്. 46 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. അവ മുഴുവന്‍ ഏജന്റുമാര്‍ക്ക് വിറ്റുപോയി. ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന് 10 ശതമാനം കമ്മിഷനായ 1.20 കോടിയും ലഭിക്കും.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments