ഇനി മുതല്‍ പോലീസുകാര്‍ അസഭ്യം പറയേണ്ട. പറയുന്നത് മറ്റാരുമല്ല ഡിജിപി ലോക് നാഥ് ബെഹ്‌റ. ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ ഡിജിപി ഓഫീസ് പുറത്തിറക്കി.
പൊലീസിന്‍രെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സര്‍ക്കുലര്‍.
ഏതു സാഹചര്യത്തിലും പൊലീസുകാര്‍ അസഭ്യവാക്കുകള്‍ ഉപയോഗിക്കരുത് . അത്തരം പരാതികള്‍ ഏതെങ്കിലും ഉദ്യോഗസ്ഥനെതിരെ ഉണ്ടായാല്‍ അയാളെ തല്‍സ്ഥാനത്തുനിന്ന് യൂണിറ്റ് മേധാവി മാറ്റിനിര്‍ത്തണം. പരാതിക്കാര്‍ക്ക് സഹാനുഭൂതി പകരുന്ന തരത്തില്‍ പെരുമാറാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്നും ഡിജിപി നിര്‍ദ്ദേശിക്കുന്നു.
ഒരാളെ കസ്റ്റഡിയിലെടുക്കുമ്പോള്‍ മനുഷ്യാവകാശ കമ്മീഷനും ഡിജിപിയും നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. സഹായം അഭ്യര്‍ത്ഥിച്ച് സന്ദേശങ്ങള്‍ ലഭിച്ചാല്‍ ഉടന്‍ നടപടിയുണ്ടാകണം. എന്നാല്‍, വ്യാജസന്ദേശങ്ങള്‍ നല്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും വേണം ഡിജിപി സര്‍ക്കുലറില്‍ പറയുന്നു.