26 C
Kollam
Saturday, September 20, 2025
HomeNewsഒടുവില്‍ ബ്രാഹ്മണ സത്വം പുറത്തു വരുന്നു ; ബിജെപിക്ക് എതിരെ വാളോങ്ങാന്‍ ആവശ്യപ്പെട്ട് ആം ആദ്മി...

ഒടുവില്‍ ബ്രാഹ്മണ സത്വം പുറത്തു വരുന്നു ; ബിജെപിക്ക് എതിരെ വാളോങ്ങാന്‍ ആവശ്യപ്പെട്ട് ആം ആദ്മി നേതാവ് ; ബ്രാഹ്മണ സമുദായത്തെ അനാദരിക്കുന്ന ബിജെപി സര്‍ക്കാര്‍ വേണ്ട ബി.ജെ.പി സര്‍ക്കാറിനെതിരെ വാളോങ്ങൂ, ഇല്ലെങ്കില്‍ അവര്‍ നമ്മുടെ കഴുത്തറുക്കും; ബ്രാഹ്മണരോട് ആം ആദ്മി നേതാവ്

- Advertisement -
- Advertisement - Description of image

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനെതിരെ ആഞ്ഞടിച്ച് ആംആദ്്മി നേതാവ് രംഗത്ത്. സ്വയം രക്ഷക്ക് ബിജെപി സര്‍ക്കാരിനെതിരെ വാളോങ്ങാനാണ് ആം ആദ്മി പ്രസിഡന്റ് നവീണ്‍ ജയ്ഹിന്ദ് ബ്രാഹ്മിണ സമുദായത്തോട് ആഹ്വാനം ചെയ്യുന്നത്.
ബാര്‍വാലയില്‍ ഹരിയാന മുഖ്യമന്ത്രിയുടെ ജന്‍ ആശിര്‍വാദ് യാത്രയ്ക്കിടെ അദ്ദേഹത്തിനു കിരീടം അണിയിക്കാന്‍ ശ്രമിച്ച ബി.ജെ.പി നേതാവ് ഹര്‍ഷ മോഹന്‍ ഭരദ്വാജിന്റെ കഴുത്തുവെട്ടുമെന്ന് മനോഹര്‍ ലാല്‍ ഖട്ടര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിലൂടെ ഖട്ടര്‍ ബ്രാഹ്മണ സമുദായത്തെ തന്നെ അനാദരിച്ചിരിക്കുകയാണെന്നാണ് ജയ്ഹിന്ദ് അവകാശപ്പെടുന്നത്.

‘ ഖട്ടറിനെതിരെ വാളെടുക്കാന്‍ ഞാനെന്റെ ബ്രാഹ്മണ സഹോദരങ്ങളോട് ആവശ്യപ്പെടുകയാണ്. വരുന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ അധികാരത്തില്‍ നിന്ന് പുറത്താക്കണം. വീണ്ടും അധികാരത്തിലെത്തിയാല്‍ ബി.ജെ.പി നമ്മുടെ കഴുത്തറുക്കും. ഖട്ടറിനെതിരെ ബ്രാഹ്മണ നേതാക്കള്‍ ശബ്ദമുയര്‍ത്തണം. പാര്‍ട്ടി സീറ്റിനേക്കാള്‍ അഭിമാനമാണ് ബ്രാഹ്മണര്‍ക്ക് വലുതെന്ന് ഞാന്‍ മുഖ്യമന്ത്രിയോട് പറയും.’ അദ്ദേഹം പറഞ്ഞു.
എതിരാളികളെ മഴുകൊണ്ട് കൈകാര്യം ചെയ്യും എന്നു പറഞ്ഞതിലൂടെ ഖട്ടര്‍ ഹരിയാനയുടെ സാമൂഹ്യ കെട്ടുറപ്പ് തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ജയ്ഹിന്ദ് ആരോപിച്ചു

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments