27.3 C
Kollam
Friday, October 17, 2025
HomeNewsകാശ്മീര്‍ വിഷയം വഷളാകുന്നു ; ഫറൂഖ് അബ്ദുള്ളയ്ക്കെതിരെ പി.എസ്.എ ചുമത്തി

കാശ്മീര്‍ വിഷയം വഷളാകുന്നു ; ഫറൂഖ് അബ്ദുള്ളയ്ക്കെതിരെ പി.എസ്.എ ചുമത്തി

- Advertisement -

ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്തു മാറ്റിയതിന് പിന്നാലെ ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ള പൊതുസുരക്ഷാ നിയമപ്രകാരം കസ്റ്റഡിയിലെടുത്തു . വിചാരണ കൂടാതെ രണ്ടുവര്‍ഷംവരെ ഒരാളെ തടവില്‍ വെയ്ക്കാന്‍ അനുവദിക്കുന്ന നിയമമായ പി.എസ്.എ (പബ്ലിക് സെയ്ഫ്റ്റി ആക്ട്) ചുമത്തിയാണ് ഫാറുഖ് അബ്ദുള്ളയെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ഫറൂഖ് അബ്ദുള്ളയ്ക്കെതിരെ പി.എസ്.എ ചുമത്താനുള്ള തീരുമാനം ഞായറാഴ്ച രാത്രി കേന്ദ്രം കൈക്കൊള്ളുകയായിരുന്നു . ജമ്മുകശ്മീരിലെ രാഷ്ട്രീയ നേതാക്കളുടെ അന്യായ തടങ്കലിനെതിരെ എം.ഡി.എം.കെ നേതാവ് വൈക്കോ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹരജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് ഇത്തരമൊരു തീരുമാനം കേന്ദ്രം നടത്തിയിരിക്കുന്നത്.
ഫറൂഖ് അബ്ദുള്ളയടക്കമുള്ളവരുടെ അറസ്റ്റിനെ ന്യായീകരിക്കുന്ന രേഖകളില്ലെങ്കില്‍ സുപ്രീം കോടതിയില്‍ കേന്ദ്രത്തിന് അത് വന്‍ തിരിച്ചടിയാകുമെന്ന് തിരിച്ചറിവിനെ തുടര്‍ന്നാണ് ഇത്തരമൊരു നീക്കം. അതേസമയം കാശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്ര സഭ ഇടപെടണമെന്ന് മലാല യുസഫ് സായ് അടക്കമുള്ളവര്‍ ആവശ്യപ്പെട്ടു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments