25.6 C
Kollam
Saturday, September 20, 2025
HomeNewsകോടതി വിധി നടപ്പാക്കണമെന്ന് മരട് ഫ്‌ളാറ്റ് വിഷയത്തില്‍ തുറന്നടിച്ച് കാനം

കോടതി വിധി നടപ്പാക്കണമെന്ന് മരട് ഫ്‌ളാറ്റ് വിഷയത്തില്‍ തുറന്നടിച്ച് കാനം

- Advertisement -
- Advertisement - Description of image

തീരദേശസംരക്ഷണ നിയമം ലംഘിച്ച് കൊച്ചി മരടില്‍ നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റണമെന്ന കോടതി ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം.മരടില്‍ കോടതി വിധി നടപ്പിലാക്കരുതെന്ന് ആവശ്യപ്പെടാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും കഴിയില്ല. വിഷയത്തില്‍ മാനുഷിക പ്രശ്‌നവും നിയമപ്രശ്‌നവുമുണ്ട്. ഇതു സര്‍വ്വകക്ഷിയോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കു വേണ്ടി സമരം ചെയ്യാന്‍ സി.പി.ഐ തയ്യാറല്ല. നിയമം ലംഘിച്ചെന്നു കാട്ടി ഫ്‌ളാറ്റ് നിര്‍മ്മിക്കുമ്പോള്‍ തന്നെ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. ഇതിനെതിരെ നീണ്ട പത്തു വര്‍ഷക്കാലം നിയമയുദ്ധം നടന്നതാണെന്നും അദ്ദേഹം പറഞ്ഞു. മരടില്‍ വിവിധ പാര്‍ട്ടികളുടെ നേതൃത്തില്‍ നടക്കുന്ന സമര പരിപാടികളിലും സി.പി.ഐ വിട്ടുനില്‍ക്കുകയാണ്. ചട്ടം ലംഘിച്ചു നിര്‍മ്മിച്ച ഫ്‌ളാറ്റിനുവേണ്ടി സമരരംഗത്ത് ഇറങ്ങേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് സി.പി.ഐ .

അതേ സമയം മരട് ഫ്‌ളാറ്റ് വിഷയത്തില്‍ സര്‍ക്കാര്‍ ചൊവ്വാഴ്ച സര്‍വകക്ഷി യോഗം വിളിച്ചു. ഫ്‌ളാറ്റ് ഒഴിയാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കുകയായിരുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments