25.5 C
Kollam
Sunday, September 21, 2025
HomeNewsഇര തേടുന്നതിനിടെ നേര്‍ക്കുനേര്‍ ; ശക്തി ചോരാതെ തുല്യ ശക്തികള്‍

ഇര തേടുന്നതിനിടെ നേര്‍ക്കുനേര്‍ ; ശക്തി ചോരാതെ തുല്യ ശക്തികള്‍

- Advertisement -
- Advertisement - Description of image

ഒടുവില്‍ അത് സംഭവിച്ചു. കരയിലും വെള്ളത്തിലും ഒരു പോലെ ഇരതേടുന്ന 28 അടിയോളം നീളം വരുന്ന ആനക്കോണ്ടയും ആറടിയോളം നീളമുള്ള മുതലയും തമ്മില്‍ പോരാട്ടം . എട്ട് മിനിറ്റോളം നീണ്ടു നില്‍ക്കുന്നതായിരുന്നു ആ പോരാട്ടം. പോരാട്ടത്തില്‍ രണ്ടു പേരും തുല്ല്യ ശക്തികള്‍ . ആദ്യ മിനിറ്റില്‍ തന്നെമുതലയെ വരിഞ്ഞ് മുറുക്കിയ ആനാക്കോണ്ടയുടെ തല മുതല വായിലാക്കി. ബ്രസീലിലെ പാന്‍റനാലിലായിരുന്നു യുദ്ധം.പിന്നീട് അനാക്കോണ്ടയുടെ വരിഞ്ഞ് മുറുക്കലിന് ഇടയില്‍ മുതലയുടെ എല്ലുകള്‍ നുറുങ്ങി. മുതലയുടെ നാലു കാലുകളും വരിഞ്ഞ് മുറുക്കലില്‍ ഒടിഞ്ഞു.പോരാട്ടത്തില്‍ ഗുരുതര പരിക്കേറ്റ മുതല ചത്തതായാണ് വിവരം. ആനാക്കോണ്ടയ്ക്കേറ്റ പരിക്കുകള്‍ നിസാരമല്ലെന്നാണ് കണ്ടു നിന്നവര്‍ പറയുന്നത്. ഇവ ഇരപിടിക്കുന്നതിനിടയിലാവും നേര്‍ക്കുനേര്‍ വന്നതെന്നാണ് നിരീക്ഷണം.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments