24.8 C
Kollam
Sunday, July 20, 2025
HomeNewsവ്യാജ വൈദ്യന്‍ മോഹനൻ നായരുടെ കായംകുളത്തെ ആശുപത്രി അടച്ചു പൂട്ടാൻ പഞ്ചായത്തിന്റെ നിര്‍ദ്ദേശം

വ്യാജ വൈദ്യന്‍ മോഹനൻ നായരുടെ കായംകുളത്തെ ആശുപത്രി അടച്ചു പൂട്ടാൻ പഞ്ചായത്തിന്റെ നിര്‍ദ്ദേശം

- Advertisement -
- Advertisement - Description of image

വ്യാജ വൈദ്യന്‍ മോഹനൻ നായരുടെ കായംകുളത്തെ ആശുപത്രി അടച്ചു പൂട്ടാൻ കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് നിര്‍ദ്ദേശം നല്‍കി. മോഹനൻ നായരുടെ കീഴില്‍ സ്ഥാപനത്തില്‍ അശാസ്ത്രിയമായ ചികിത്സാ രീതികൾ നടക്കുന്നു എന്ന ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിന്റെ തുടർന്നാണ് നടപടി. വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിക്കു മുമ്പായി പ്രവർത്തനം അവസാനിപ്പിക്കണം എന്ന് കാണിച്ച് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകി.

ആശുപത്രിക്ക്‌ എതിരെ ആയുർവേദ മെഡിക്കൽ അസോയിയേഷൻ പഞ്ചായത്തിന് പരാതി നൽകിയിരുന്നു. അശാസ്ത്രീയ രീതിയില്‍ ചികിത്സ നടത്തുന്ന മോഹനൻ നായര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ മുഖ്യമന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.

മോഹനൻ നായര്‍ നടത്തിയ ചികിത്സയിൽ ഒന്നര വയസുള്ള കുട്ടി മരിച്ചെന്ന ആരോപണത്തെ തുടർന്നായിരുന്നു പോലീസ് അന്വേഷണം നടത്തി കര്‍ശന നടപടിയെടുക്കണമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ആവശ്യപ്പെട്ടത്.പിന്നാലെ മോഹനന്‍ നായര്‍ക്കെതിരെ പരാതികളുമായി കൂടുതല്‍ ആളുകള്‍ രംഗത്തെത്തിയിരുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments