25.9 C
Kollam
Monday, July 21, 2025
HomeNewsആയിരം രൂപ പിഴ അടയ്ക്കുന്നവര്‍ക്ക് പൊലീസിന്റെ ‘വമ്പന്‍’ ഓഫര്‍

ആയിരം രൂപ പിഴ അടയ്ക്കുന്നവര്‍ക്ക് പൊലീസിന്റെ ‘വമ്പന്‍’ ഓഫര്‍

- Advertisement -
- Advertisement - Description of image

പുതുക്കിയ ഗതാഗത നിയമം അനുസരിച്ച് ഹെല്‍മറ്റില്ലാതെ വാഹനമോടിച്ചാല്‍ പിഴ 1000 രൂപ. 100 രൂപയില്‍ നിന്നാണ് 1,000 രൂപയായി പിഴ വര്‍ദ്ധിപ്പിച്ചത് തെല്ലൊന്നുമല്ല ഇരുചക്രവാഹനയാത്രക്കാരെ ചൊടുപ്പിച്ചത്. പിഴ അടക്കേണ്ടി വരുന്നതാകട്ടെ ന്യജെന്‍ പിള്ളാരും . ഇതോടെ അവര്‍ക്കും വാശിയായി.

അങ്ങനെയെങ്കില്‍ ഞങ്ങള്‍ പിഴ കോടതിയില്‍ അടച്ചോളാമെന്നാണ് ഇവര്‍ നിലപാടെടുത്തു. ഇതോടെ പോലീസുകാരും വെട്ടിലായി. ഇതിനെ എങ്ങനെ മറികടക്കും എന്ന തലവേദന അവരെ ഒടുവില്‍ കൊണ്ടു ചെന്നെത്തിച്ചത് വന്പന്‍ ഓഫറിലാണ്. കഥ ഇഞ്ഞ് കേരളത്തിലല്ല രാജസ്ഥാനില്‍.

ഇരുചക്ര വാഹനയാത്രക്കാരുടെ സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഒരു പദ്ധതിയാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നത്.
ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിക്കുന്നവര്‍ക്ക് 1000രൂപ പിഴയും ഒപ്പം സൗജന്യമായി ഒരു ഹെല്‍മറ്റും. കേന്ദ്ര സര്‍ക്കാര്‍ പുതുതായി ഭേദഗതി വരുത്തിയ നിയമപ്രകാരം ചില പിഴകള്‍ രാജസ്ഥാനില്‍ ചുമത്താനാവില്ലെന്ന് ഗതാഗത മന്ത്രി പ്രതാപ് സിംഗ് ഖചരിയാവാസ് ബുധനാഴ്ച പറഞ്ഞു. ജനങ്ങളുടെ വികാരം കൂടി കണക്കിലെടുത്താണ് രാജസ്ഥാനില്‍ നടപ്പാക്കൂവെന്നും മന്ത്രി സൂചിപ്പിച്ചു. ഇതിന്റെ ഭാഗമായാണ് ഹെല്‍മറ്റ് ഇല്ലാതെ വാഹനമോടിക്കുന്നതിന് 1,000 രൂപ പിഴ നല്‍കുന്നവര്‍ക്ക് സൗജന്യ ഹെല്‍മറ്റ് നല്‍കാന്‍ പദ്ധതിയിടുന്നത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments