27.4 C
Kollam
Friday, September 20, 2024
HomeNewsപുത്തന്‍ കാശ്മീരില്‍ ആര്‍മിയുടെ റിക്രൂട്ട് മെന്‍റെ റാലി ; രജിസ്റ്റര്‍ ചെയ്തത് 29,000 കാശ്മീരികള്‍

പുത്തന്‍ കാശ്മീരില്‍ ആര്‍മിയുടെ റിക്രൂട്ട് മെന്‍റെ റാലി ; രജിസ്റ്റര്‍ ചെയ്തത് 29,000 കാശ്മീരികള്‍

- Advertisement -
- Advertisement -

കാശ്മീരില്‍ മാറ്റത്തിന്‍റെ ശംഖൊലി മുഴങ്ങുന്നു. കാശ്‌മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ശേഷംതാഴ്‌വരയിൽ ഇന്ത്യൻ ആർമി ആദ്യ സൈനിക റിക്രൂട്ട്മെന്റ് റാലി നടത്തി. ഏഴു ദിവസം നീണ്ടുനിൽക്കുന്ന, റിക്രൂട്ട്മെന്റ് റാലി ഇന്ന് മുതല്‍ ആരംഭിച്ചു. ഈ മാസം ഒൻപതാം തീയതി റിക്രൂട്ട്മെന്റ് അവസാനിക്കും. ജമ്മു കാശ്മീരിലെ ഏഴ് ജില്ലകളിലായി ഉള്ള യുവാക്കൾക്ക് തൊഴിൽ നൽകുക എന്നതാണ് റിക്രൂട്ട്മെന്റ് റാലിക്കൊണ്ട് സൈന്യം ഉദ്ദേശിക്കുന്നത്. ജമ്മുവിൽ നിന്ന് മാത്രം 29,000 യുവാക്കൾ റിക്രൂട്ട്മെന്റിൽ പങ്കെടുക്കുന്നതിനായി അപേക്ഷ നൽകി കഴിഞ്ഞു. റാലിയുടെ ആദ്യ ദിവസം തന്നെ 2500 പേർ പങ്കെടുക്കാൻ എത്തി.
ടെക്‌നിക്കൽ നഴ്‌സിങ് അസിസ്റ്റന്റ് വെറ്ററിനറി, സോൾജ്യർ ക്ലാർക്ക്, സോൾജ്യർ സ്റ്റോർ കീപ്പർ, സോൾജ്യർ ജനറൽ ഡ്യൂട്ടി, സോൾജ്യർ ടെക്‌നിക്കൽ, ടെക്‌നിക്കൽ നഴ്‌സിങ് അസിസ്റ്റന്റ്, ടെക്‌നിക്കൽ സെയിൽസ്മാൻ എന്നീ പോസ്റ്റുകളിലെ ഒഴിവുകളിലേക്കാണ് റാലി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments