24.9 C
Kollam
Friday, November 22, 2024
HomeNewsആലപ്പാട് ഗ്രാമം ഭൂപടത്തില്‍ നിന്നു അപ്രത്യക്ഷമാകുമോ?

ആലപ്പാട് ഗ്രാമം ഭൂപടത്തില്‍ നിന്നു അപ്രത്യക്ഷമാകുമോ?

- Advertisement -
- Advertisement -

നാഗരികതയുടെ കണ്ണുകളിലലിഞ്ഞ് ഇല്ലാതാകുന്ന ഗ്രാമമാണ് ഇന്ന് ആലപ്പാട്. കൊല്ലം കരുനാഗപ്പള്ളിയിലെ കടല്‍ തീരത്തോട് ചേര്‍ന്നുള്ള പ്രദേശമായ ആലപ്പാട് കരിമണല്‍ ഖനനം വ്യാപകമായതോടെ ഭൂപടത്തില്‍ നിന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്.കടലിന്‍റെയും കായലിന്‍റെയും നടുക്കു കിടക്കുന്ന കുഞ്ഞു പ്രദേശമായ ആലപ്പാട് ഐ ആര്‍ ഇ എന്ന പൊതുമേഖലാ സ്ഥാപനം കരിമണല്‍ ഖനനം ആരംഭിച്ചതോടെ ഗ്രാമം തന്നെ നാമാവശേഷമാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്.കൂറ്റന്‍ യന്ത്രങ്ങളുടെ സഹായത്തോടെ കരിമണല്‍ ഖനനം നടത്തുന്നതിലൂടെ കടല്‍ കയറി കയറി വരികയും ആലപ്പാട് എന്ന ഗ്രാമം പതിയെ പതിയെ ഇല്ലാതായി കൊണ്ടിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ഈ ഗ്രാമം വിട്ട് മറ്റ് അഭയസ്ഥാനങ്ങള്‍ തേടി പോകേണ്ടി വരുന്ന അവസ്ഥയാണ്. പ്രദേശവാസികള്‍ ഇതിനെതിരെ പലതവണ പരാതി നല്‍കിയെങ്കിലും ആരും ഒരു നടപടിയും സ്വീകരിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇതിനെതിരെ സ്ത്രീകളും കുട്ടികളും അടക്കം സമരമുഖത്ത് നിരന്നെങ്കിലും ഇതിനെ എല്ലാം അടിച്ചമര്‍ത്തി കന്പനി ഖനനം തുടരുകയാണ്. പല മീഡിയകളും ഇതിനെതിരെ രംഗത്തുവരാത്ത സാഹചര്യത്തിലാണ് സമന്വയം ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

അനിശ്ചിത കാല സമരം ഇപ്പോഴും തുടരുന്നുണ്ടെങ്കിലും ഇത് റിപ്പോര്‍ട്ട് ചെയ്യാനോ , വാര്‍ത്താ പ്രധാന്യം നല്‍കാനോ മീഡിയ തയ്യാറാകാത്ത സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. അനിയന്ത്രിതമായ കരിമണല്‍ ഖനനത്തിലൂടെ കടല്‍ കര കയറി ദുരന്തം വിതച്ചു കൊണ്ടിരിക്കുന്ന ഈ ഗ്രാമത്തിലെ നിവാസികളുടെ ആവശ്യം ജനിച്ച മണ്ണില്‍ തന്നെ മരിക്കണമെന്നതാണ് . ഈ ആവശ്യം നിറവേറ്റാനെങ്കിലും ആലപ്പാട് എന്ന ഗ്രാമത്തെ നിലനിര്‍ത്തേണ്ടത് നമ്മുടെ നാടിന്‍റെ ആവശ്യമാണ്. ഈ സാഹചര്യത്തില്‍ അനിയന്ത്രിതമായി നടത്തി വരുന്ന ഖനനം അവസാനിപ്പിക്കാന്‍ ജനങ്ങളെല്ലാം മുന്നിട്ടറങ്ങണമെന്ന ആവശ്യം കൂടിയാണ് സമന്വയം മുന്നോട്ട് വെയ്ക്കുന്നത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments