22.7 C
Kollam
Friday, February 7, 2025
HomeNewsതങ്കശ്ശേരി കടല്‍ഭിത്തി

തങ്കശ്ശേരി കടല്‍ഭിത്തി

- Advertisement -
- Advertisement -

തങ്കശ്ശേരി ലൈറ്റ്ഹൗസിന് സമീപം ബേക്കേഴ്സ് കോമ്പോന്ടില്‍ കടല്‍ ഭിത്തി തകര്ന്നിട്ടു വര്‍ഷങ്ങളേറെയായി. ഇവിടെ താമസിക്കുന്ന അന്‍പതോളം കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. കടല്‍ ഭിത്തി കെട്ടി സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വര്‍ഷകാല സമയത്താണ് കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകുന്നത്. ഈ സമയത്ത് തിരമാലകള്‍ വീടിനുള്ളിലേക്ക് അടിച്ചു കയറി ജീവന് തന്നെ ഭീഷണിയാവുകയാണ്.രാത്രികാലങ്ങളില്‍ വളരെ ഭീതി യോട്കൂടിയാണ് ഇവിടുത്തെ ജനങ്ങള്‍ കഴിയുന്നത്. കോര്‍പ്പറെഷന്‍ അധികാരികള്‍ക്ക് പലപ്രാവശ്യം പരാതി നല്‍കിയിട്ടും ഒരു നടപടിയും ഇതുവരെ കൈക്കൊണ്ടിട്ടില്ല. ഇടിഞ്ഞു  വീണതിനു ശേഷം മാത്രമേ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്ന് അധികാരികള്‍ പറഞ്ഞതായി ഇവര്‍ പറയുന്നു.  സ്വന്തമായി പ്രമാണങ്ങലുള്ള വസ്തുവിലാണ് ഇവര്‍ വര്‍ഷങ്ങളായി താമസിക്കുന്നത്. മത്സ്യബന്ധനം ഉപജീവന മാര്‍ഗ്ഗമാക്കിയ ഇവര്‍ക്ക് മറ്റൊരു സ്ഥലത്തേക്കു മാറിത്താമസിക്കാനുള്ള സാമ്പത്തിക ശേഷിയുമില്ല. ലൈറ്റ് ഹൌസ് സന്ദര്‍ശിക്കാനെത്തുന്ന വിനോദസഞ്ചാരികള്‍ കടല്‍ കാഴ്ചകള്‍ കാണാന്‍ ഇവിടെയും എത്താറുണ്ട്.  കടല്‍ ഭിത്തി ഇല്ലാത്തത് പല അപകടങ്ങള്‍ക്കും കാരണമാകാറുണ്ട്.  ഹാര്‍ബര്‍ മതില്‍ മുതല്‍ മൌണ്ട് കാര്‍മ്മല്‍ സ്കൂള്‍ വരെ കടല്‍ ഭിത്തി നിര്‍മ്മിച് ഇവിടം സംരക്ഷിക്കാനമെന്നാണ് നാട്ടുകാരുടെ ആവശ്യം.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments