25.8 C
Kollam
Thursday, November 21, 2024
HomeNewsക്രിസ്തുമസ്

ക്രിസ്തുമസ്

- Advertisement -
- Advertisement -

യേശു ക്രിസ്തുവിന്റെ ജന്മദിനമാണ് ക്രിസ്തുമസ്. മതവിശ്വാസികള്‍ പള്ളികളില്‍ പാതിരാ കുര്‍ബാന അര്‍പ്പിച്ചു നക്ഷത്ര വിളക്കുകളും ക്രിസ്തുമസ് കേക്കുകളും ആശംസാ കാര്‍ഡുകളും സാന്താക്ലോസുംഉപഹാരങ്ങളുമെല്ലാം ക്രിസ്തുമസ് ആഘോഷത്തിലേക്ക് കൂട്ടിക്കൊണ്ടു പോകും.

സമാധാനത്തിന്റെയും വരാനിരിക്കുന്ന നല്ല നാളുകളുടെയും പ്രതീക്ഷയുമായി ക്രൈസ്തവര്‍ ക്രിസ്തുമസ് അത്യഹ്ലാദപൂര്‍വ്വം ആഘോഷിക്കും. യേശുവിന്റെ പിറവിക്കു മുമ്പ് ഭരണാധിപനായിരുന്ന അഗസ്റ്റസ് സീസര്‍ കണക്കെടുപ്പിനു തീരുമാനിച്ചു. അദ്ദേഹം എല്ലാ പൌരന്മാരോടും ജന്മനാട്ടിലെത്തി അധികാരികള്‍ക്ക് വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. ഇതിനാലാണ് യേശുവിന്റെ മാതാപിതാക്കളായ ജോസഫും മേരിയും ബത്‌ലഹേമിലെത്തിയത്.

തിരക്കുമൂലം രാത്രിസമയത്ത് അവര്‍ക്ക് സത്രങ്ങളോന്നും ലഭിച്ചില്ല.അന്നുരാത്രി ഒരു പുല്‍തൊഴുത്തിലാണ് ഉണ്ണിയേശു ജനിച്ചത്. ഗബ്രിയേല്‍ മാലാഖ ദൈവപുത്രന്റെ ജനനവിവരം ആടുകള്‍ക്ക് കാവലിരുന്ന ഇടയന്മാരോട് പറയുകയും അവര്‍ സന്തോഷപൂര്‍വ്വം അത് ചെവിക്കൊള്ള്കയും ചെയ്തു.മാലാഖമാരുടെ ഗാനം അവര്‍ ശ്രവിച്ചു.” ദൈവത്തിനു മഹത്വം, ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം”.  ആകാശത്തില്‍ ഉദിച്ചുയര്‍ന്ന വാല്‍നക്ഷത്രം അവരെ ഉണ്ണിപിറന്ന പുല്‍ക്കൂടിലേക്ക് നയിച്ചു.

യേശുവിനെ ദര്‍ശിച്ച ഇടയരെ അനുസ്മരിച്ചുകൊണ്ട് കരോള്‍ സംഘങ്ങള്‍ തെരുവില്‍ പാടി നൃത്തം വെച്ചു. ഡിസംബറിലെ ഒരു തണുത്ത രാത്രിയിലായിരുന്നു ഉണ്ണിയേശുവിന്റെ ജനനം. മഞ്ഞു പെയ്യുന്ന ആ രാത്രിയില്‍ ഉണ്ണിയേശുവിനെ ഒരു നോക്ക് കാണാന്‍ എല്ലാവരും പലതരം സമ്മാനങ്ങളുമായി പോകാന്‍ തുടങ്ങി.

ഈ സമയം അങ്ങ് ദൂരെ കിഴക്കുനിന്നും മൂന്നു രാജാക്കന്മാര്‍ കുന്തിരിക്കവും സ്വര്‍ണ്ണവും രത്നങ്ങളുമായി ഉണ്ണിയേശുവിന്റെ അരികിലേക്ക് വരികയായിരുന്നു. മേഡലോണ്‍ എന്ന ഇടയ ബാലിക അവരെ കണ്ടു. എല്ലാവരും വിലപിടിപ്പുള്ള സമ്മാനങ്ങളുമായി ഉണ്ണിയേശുവിന്റെ കാണാന്‍ പോകുമ്പോള്‍ ദരിദ്രയായ ബാലികയ്ക്ക്‌ സമ്മാനങ്ങള്‍ വാങ്ങാന്‍ കൈയില്‍ ഒന്നുമുണ്ടായിരുന്നില്ല.

ഉണ്ണിയേശുവിന് എന്തെകിലും നല്‍കാനായി പൂക്കള്‍ തേടിയെങ്കിലും മഞ്ഞുകാലമായതിനാല്‍ എവിടെയും ഒരു പൂവ് പോലും വിരിഞ്ഞിരുന്നില്ല.സങ്കടത്തോടെ അവള്‍ ഓടി കാലിത്തൊഴുത്തിന്റെ വാതില്‍ക്കല്‍ എത്തി.നിസ്സഹായായ അവള്‍ തേങ്ങി കരയാന്‍ തുടങ്ങി. ഈ സമയം അവിടെ ഉണ്ടായിരുന്ന ഒരു മാലാഖ ആ കാഴ്ച കണ്ടു.മഞ്ഞില്‍ മുട്ടുകുത്തി നിന്ന് തല താഴ്ത്തി കരയുന്ന മേഡലോണിന്റെ സങ്കടം മാലാഖയ്ക്ക് മനസിലായി.അവളോട്‌ ദയ തോന്നിയ മാലാഖ അവളെ സഹായിക്കാന്‍ തീരുമാനിച്ചു. മേഡലോണിന്റെ കണ്ണുനീര്‍ വീണ മഞ്ഞുപാളികളെ വകഞ്ഞുമാറ്റി പെട്ടെന്നവിടെ മനോഹരമായ റോസാപ്പൂവുകള്‍ മുളച്ചു വന്നു. മേഡലോണ്‍ അത്ഭുദത്തോടെ പൂക്കള്‍ നോക്കി നിന്നു. അപ്പോള്‍ മാലാഖ രഹസ്യമായി അവളുടെ ചെവിയില്‍ പറഞ്ഞു:”പരിശുദ്ധവും നിര്‍മ്മലവുമായ ഈ ക്രിസ്തുമസ് പൂവ് മറ്റേതു സമ്മാനത്തെക്കാളും വിലയുള്ളതാണ്”. മേഡലോണ്‍ ആഹ്ലാദത്തോടെ ആ പൂക്കള്‍ ഇറുത്തെടുത്തു ഉണ്ണിയേശുവിന്റെ അടുത്ത് ചെന്നു. ആ പൂക്കള്‍ യേശുവിനു സമ്മാനിച്ചപ്പോള്‍ സന്തോഷം കൊണ്ട് അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments