26.4 C
Kollam
Wednesday, March 12, 2025
HomeNewsസഹകരണ ബാങ്കുകള്‍ ആധുനികവത്കരിക്കും - മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

സഹകരണ ബാങ്കുകള്‍ ആധുനികവത്കരിക്കും – മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

- Advertisement -
- Advertisement -
കേരളത്തിലെ സഹകരണ പ്രസ്ഥാനം രാജ്യത്തിന് തന്നെ മാതൃകയാണെന്നും സഹകരണ ബാങ്കുകള്‍ ആധുനികവത്കരിച്ച് പ്രസ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും സഹകരണ മന്ത്രി കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു. രാമന്‍കുളങ്ങരയില്‍ കോസ്റ്റല്‍ അര്‍ബന്‍ സഹകരണ ബാങ്കിന്റെ എട്ടാം ശാഖ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുതായി അഞ്ച് ശാഖകള്‍ കൂടി ഉടന്‍ തുടങ്ങുമെന്നും ഇതിന് റിസര്‍വ് ബാങ്ക് അനുമതി കിട്ടിയതായും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ സഹകരണ നിക്ഷേപത്തില്‍ പകുതിയും കേരളത്തിന്റെ സംഭാവനയായത് സഹകരണ പ്രസ്ഥാനത്തിന്റെ വിശ്വാസ്യതയ്ക്ക് തെളിവാണ്. ഭീമന്‍ ബാങ്കുകളെ സൃഷ്ടിച്ച് സാധാരണക്കാരന്റെ ആവശ്യങ്ങള്‍ നിഷേധിക്കുന്ന കേന്ദ്രനയത്തില്‍ നിന്ന് മുക്തി നേടുന്നതിനാണ് ബാങ്ക് നല്‍കുന്ന എല്ലാ സേവനങ്ങളും ഉറപ്പാക്കിയുള്ള കേരള ബാങ്കെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. യുവാക്കളെ ബാങ്കുകളിലേക്ക് ആകര്‍ഷിക്കാന്‍ അത്യാധുനിക സൗകര്യങ്ങളെല്ലാം ഏര്‍പ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോസ്റ്റല്‍ അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ ബേസില്‍ ലാല്‍ ഹ്യൂബര്‍ട്ട് അധ്യക്ഷനായി. എന്‍. കെ. പ്രേമചന്ദ്രന്‍ എം. പി. മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങില്‍ കൊല്ലം ബിഷപ്പ് ഡോ. സ്റ്റാന്‍ലി റോമന്‍ വിശിഷ്ടാതിഥിയായിരുന്നു. കോര്‍പറേഷന്‍ മേയര്‍ വി. രാജേന്ദ്രബാബു, അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ സി. വി. പത്മരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു
- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments