28.4 C
Kollam
Friday, October 18, 2024
HomeNewsആചാര - അനുഷ്ഠാനങ്ങളോടെ പിതൃതർപ്പണം

ആചാര – അനുഷ്ഠാനങ്ങളോടെ പിതൃതർപ്പണം

- Advertisement -
- Advertisement -

ജില്ലയിലെ സ്റ്റാനഘട്ടങ്ങളിൽ പിതൃതർപ്പണം നടന്നു. ആചാര – അനുഷ്ഠാനങ്ങളിൽ ഏറെ പ്രാധാന്യം അർഹിക്കുന്നതാണ് പിതൃതർപ്പണം.കുടുംബത്തിന്റെ ഐശ്വര്യത്തിനും തലമുറകളുടെ ശ്രേയസിനും വേണ്ടിയാണ് ബലിതർപ്പണം നടത്തുന്നത്.

ഈ വർഷത്തെ കർക്കിടക വാവ് ശനിയാഴ്ച വൈകിട്ട് 7.30 ന് ആരംഭിച്ച് ഞായറഴ്ച ഉച്ചയ്ക്ക് 3 മണിയോടെ അവസാനിച്ചു. ജില്ലയിൽ പ്രധാനമായും തിരുമുല്ലാ വാരത്തും മുണ്ടക്കൽ പാപനാശത്തും അഷ്ടമുടിയിലും തുടങ്ങി വിവിധ സ്റ്റാനഘട്ടങ്ങളിൽ ബലിതർപ്പണം നടന്നു. ആചാര – അനുഷ്ഠാനങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. പിതൃ പ്രീതികൊണ്ട് കുടുംബ അംഗങ്ങളിൽ ദീർഘായുസ്, സൽസന്താനം, ധനം, വിദ്യ, സ്വർഗ്ഗം, മോക്ഷം, സുഖം മുതലായ ഗുണങ്ങൾ ലഭിക്കും.

ഏകോദിഷ്ടം, പാർവ്വണം എന്നിങ്ങനെ രണ്ട് രീതിയിൽ ബലികർമ്മങ്ങൾ ഉണ്ട്.ഒരാളെ ഉദ്ദേശിച്ച് മാത്രം കർമ്മം ചെയ്യുന്നതിന് ഏകോദിഷ്ടമെന്ന് പറയും .കൂടുതൽ ആളുകളെ ഉദ്ദേശിച്ച് ചെയ്യുന്ന ബലികർമ്മമാണ് പാർവ്വണം. ഒരാൾ ഈ രണ്ട് വിധത്തിലുള്ള ബലികർമ്മങ്ങളും ചെയ്യേണ്ടതാണ്. മാതാ -പിതാ – ഗുരു- ദൈവം എന്ന മഹത്തായ ഭാരതീയ തത്വമനുസരിച്ച് ദേവാരാധനയെക്കാൾ പിതൃകർമ്മത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. എള്ള് (തില)ചേർത്ത ജലം കൊണ്ട് മൂന്ന് തവണ അജ്ഞലി നടത്തി, സൂര്യ ഭഗവാനെ വണങ്ങി, എല്ലാം അവിടുത്തേക്ക് സമർപ്പിച്ചാണ് തർപ്പണം ചെയ്യുന്നത്.ശ്രാദ്ധത്തിന് ചെയ്യുന്ന പിണ്ഡത്തിന്റെ സാരാംശം സൂര്യകിരണങ്ങളിലൂടെ സൂര്യ ലോകത്ത് എത്തുകയും പിതൃക്കള് അവ സ്വീകരിക്കുകയും ചെയ്യുമെന്നാണ് സങ്കല്പം.പിതൃ ക്രിയകൾ ചെയ്യാൻ എല്ലാ സ്റ്റാനഘട്ടത്തോട് അടുപ്പിച്ചും വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. തിരുമുല്ലാവാരത്ത് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സുശക്തമായ എല്ലാ ക്രമീകരണങ്ങളും നടപ്പിൽ വരുത്തിയാണ് ബലിതർപ്പണത്തിന് അവസരമൊരുക്കിയത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments