25.8 C
Kollam
Friday, November 22, 2024
HomeNewsഅഷ്ടമുടി ശ്രീവീരഭദ്ര സ്വാമി ക്ഷേത്രം

അഷ്ടമുടി ശ്രീവീരഭദ്ര സ്വാമി ക്ഷേത്രം

- Advertisement -
- Advertisement -

ഹൈന്ദവ പുരാണങ്ങളില്‍ ദൈവസങ്കല്‍പ്പത്തിന്റെ മാഹാത്മ്യം വിവിധ തലങ്ങളില്‍ വൈവിധ്യവും വൈചി ‌‍‍ത്ര്യവുമായി നിറഞ്ഞു നില്‍ക്കുന്നു. അതില്‍ ഭക്തിരസ പ്രാധാന്യമര്‍ഹിക്കുന്ന സമഭാവനകള്‍ മാനസിക പരിവേഷത്തോടെ ലഭിക്കുന്നതിനും അതുവഴി ഉദ്ദിഷടകാര്യം സിദ്ധിക്കു ന്നതിനും ഇത്തരം സങ്കല്പ്പങ്ങല്‍ വഴിയൊരുക്കുന്നു.

ദൈവസങ്കല്‍പ്പത്തിന്റെ വിശ്വാസ പ്രമാണങ്ങള്‍ ഒന്നിലും ഒരു കോടിയിലും അവസാനിക്കുന്നില്ല.അതൊരു നിര്‍വ്വചനത്തിലും ഒതുങ്ങുന്നുമില്ല.

ഒരുപാട് ആഖ്യാനങ്ങളും ഉപാഖ്യാനങ്ങളും കൊണ്ട് നമ്മുടെ ദൈവസങ്കല്‍പ്പത്തിന്റെ അര്‍ത്ഥവ്യാപ്തി വിസ്തൃതമായിരിക്കുന്നു.

അതില്‍ വിഭിന്നവും എന്നാല്‍ വിശ്വാസത്തിന്റെ വേരുകള്‍ ഊന്നിക്കൊണ്ട് തഴച്ചു വളരാന്‍ പാകത്തില്‍ വിഭാവന നല്‍കിയിട്ടുള്ളതുമായ ചില ക്ഷേത്രസങ്കല്‍പ്പങ്ങള്‍ ഇവിടെ അത്യപൂര്‍വ്വമായി നിലനില്‍ക്കുന്നു.  അതിലൊന്നാണ് ഇന്ന് കൊല്ലം ജില്ലയില്‍ അഷ്ടമുടി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വീരഭദ്ര സ്വാമി ക്ഷേത്രം.ഇത് ദക്ഷിണഭാരതത്തിലെ തന്നെ നിലവിലുള്ള      മേല്‍ക്കൂരയില്ലാത്ത ഏക വീരഭദ്ര സ്വാമിക്ഷേത്രമാണ്.

അശക്തന്മാരുടെയും അശരണരുടെയും ഇഷ്ട ദൈവമാണ് വീരഭദ്രന്‍. യാഗം മുടക്കുന്നതിനും ദക്ഷനിഗ്രഹത്തിനുമായി കോപാന്ധനായ അര്‍ദ്ധനാരീശ്വരന്‍ ശ്രീ.പരമേശ്വരന്‍ തന്റെ ജട പിഴുതു നിലത്തു അടിക്കുകയും അതില്‍ നിന്നും ഉഗ്രരൗദ്ര  ഭാവത്തോടെ വീരഭദ്രനും ഭദ്രകാളിയും ഉയിര്‍ കൊണ്ടതാണെന്നും  അനുമാനിക്കുന്നു.

ഭാവങ്ങളില്‍ അഷടദിക്ക്പാലകന്മാരെപോലും ഭയചകിതമാക്കിയ വീരഭദ്രന്റെ ദൗദ്രത ഹൈന്ദവ   പുരാണത്തിന്റെ വിശ്വാസങ്ങളിൽ പ്രത്യേക സ്ഥാനം പിടിക്കുന്നു. ദക്ഷന്റെ നിഗ്രഹം ലോകൈക ശക്തികള്‍ക്കു അസാധ്യമായതിനാല്‍ അതിനായി ഉയിര്‍കൊണ്ട വീരഭദ്രന്‍ ആദ്യം ഭൂതഗണങ്ങളെക്കൊണ്ട് ദക്ഷന്റെ യാഗം മുടക്കുകയും ശേഷം മല്ലയുദ്ധത്തില്‍ നിഗ്രഹിക്കുകയും ചെയ്യ്തു.

നിഗ്രഹത്തില്‍ വേര്‍പെട്ട ദക്ഷന്റെ ഉടല്‍ ഭാഗം വീരഭാദ്രസ്വാമിയുടെ തൃപ്പാദങ്ങള്‍ക്ക് ചുറ്റും കിടന്നു ഉരുണ്ടതായും സങ്കല്‍പ്പത്തില്‍ പറയുന്നു.  നിഗ്രഹത്തെ തുടര്‍ന്ന് വീരഭദ്രന്‍ അഷടമുടി കായലില്‍ മുങ്ങിക്കുളിച്ചു ദേഹശുദ്ധി വരുത്തുകയും ആത്മഹര്‍ഷത്തിനായി ഇവിടെ തീരത്തുള്ള പഞ്ചാരമണലില്‍ കിടന്നു ഉരുണ്ടതായും പറയപ്പെടുന്നു.ഇക്കാരണത്താല്‍ ഇഷ്ട ലബ്ധിക്കായ് ജനങ്ങള്‍ കായലില്‍ മുങ്ങിക്കുളിച്ചു അമ്പലത്തിനു ചുറ്റുമുള്ള പഞ്ചാരമണലില്‍ ശയന പ്രദക്ഷിണം നടത്തുന്നു. ഈ ശയന പ്രദക്ഷിണം ഇവിടുത്തെ പ്രധാന വഴിപാടുകളില്‍ ഒന്നായും ജനം കരുതുന്നു.

വീരഭാദ്രസ്വമിയുടെ ഇഷ്ട വഴിപാടുകളിൽ മറ്റൊന്നാണ് വെടിവഴിപാട്.

ഇവിടെഎത്തുന്ന ഭക്ത ജനങ്ങളില്‍ ബഹുഭൂരിപക്ഷവും സാധാരണക്കാരാണ്. അശക്തരുടെ ദൈവമായ വീരഭദ്രന്‍ അവരുടെ ശക്തി ദേവനായി മാറുന്നു.

ദാമ്പത്യ ജീവിതം സുഖകരമാകുന്നതിനും  ഇഷ്ട്ടപെട്ട ഇണകളെ ലഭിക്കുന്നതിനും ഇവിടെ വന്നു പ്രാര്‍ത്ഥിച്ചാല്‍ അത് ലഭിക്കുമെന്ന് വിശ്വസിക്കുന്നു.

സാധാരണക്കാരുടെ ദൈവമായതിനാല്‍ കൃഷീവലരുടെ വരപ്രദായകനായി   വീരഭദ്രന്‍ മാറുന്നു.അതുകൊണ്ടാണ് ഇവിടെ കൃഷീവലരുടെ ആവശ്യാര്‍ഥവും സാധാരണക്കാരുടെ ഇംഗിതങ്ങള്‍ക്കുമായി  നാടന്‍ ഉല്‍പ്പന്നങ്ങളുടെ ഒരു നീണ്ട നിര വില്‍പ്പനയ്ക്കായി ഒരുക്കിയിരിക്കുന്നത്‌.ഈ പ്രദര്‍ശനം എല്ലാ വര്‍ഷവും ഇടുപത്തിയെട്ടാം ഓണത്തിന്റെ രണ്ടു ദിവസം മുന്‍പ് ആരംഭിക്കുകയും ഇരുപത്തിയെട്ടാം ഓണത്തോടെ സമാപിക്കുകയും ചെയ്യുന്നു.ഇവിടുത്തെ വീരഭദ്ര സ്വാമിക്ഷേത്രത്തിന്റെ മഹനീയതയ്ക്കു ത്രിവേണി സംഗമം സാക്ഷ്യം വഹിക്കുന്നു.

അഷ്ടമു ടിക്കായലും കല്ലടയാറും അറബിക്കടലും ത്രിവേണി സംഗമത്തിന്റെ ലയവിന്യാസ താളങ്ങള്‍ക്കു ചുവടുകള്‍ വെയ്ക്കുന്നു.

ആകാശം മുട്ടെ വളര്‍ന്ന ദൈവസങ്കല്പ്പത്തിന്റെ അതിരുകള്‍ കല്ലിലും മുള്ളിലും തൂണിലും തുരുമ്പിലും എന്നപോലെ,വിഹായസ്സിലും ഉണ്ടെന്ന സങ്കല്പം , ഇത്തരം മേല്‍ക്കൂരയില്ലാത്ത അമ്പലത്തിലൂടെ പ്രധാനം ചെയ്യുന്നതായും അനുമാനിക്കാം.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments