25.8 C
Kollam
Friday, November 22, 2024
HomeNewsചലച്ചിത്ര വാരികകൾ നിഷ്പ്രഭമാകുന്നു

ചലച്ചിത്ര വാരികകൾ നിഷ്പ്രഭമാകുന്നു

- Advertisement -
- Advertisement -

ദൃശ്യ മാധ്യമ രംഗത്തെ കടന്നുകയറ്റം ചലച്ചിത്ര വാരികകളുടെ വില്‍പ്പനയെ സാരമായി ബാധിച്ചതായി വാരികകളുടെ പ്രസാദകര്‍. വായനയുടെ പ്രസക്തി പൊതുവേ നഷ്ട്ടപ്പെട്ടതാണ്അതിനു കാരണമെന്ന് അവര്‍ വിലയിരുത്തുന്നു.

  1. വര്‍ഷത്തില്‍ 200ഓളം സിനിമകള്‍ ഇവിടെ റീലീസ്ചെയ്യുന്ന ഒരു സമയമുണ്ടായിരുന്നു. അന്ന് സിനിമ കാണാന്‍ ജനങ്ങള്‍ ആശ്രയിച്ചിരുന്നത് തീയേറ്ററുകളെയാണ്. എന്നാല്‍, ദൃശ്യമാധ്യമങ്ങളുടെ എണ്ണം കൂടിയതോടെ ടി വി യില്‍ ഇഷ്ടാനുസരണം  സിനിമ കാണാന്‍ അവസരമായി. അത് സിനിമ വ്യവസായത്തെ സാരമായി ബാധിച്ചു തുടങ്ങി.ചലച്ചിത്ര വാരികകളില്‍ “സെറ്റിലൂടെ” പോലുള്ള വിവരണങ്ങള്‍  ടി.വി യിലൂടെ നേരിട്ട് കാണുമ്പോള്‍ അത് കാണാനാണ് ജനങ്ങള്‍ കൂടുതല്‍ ഇഷ്ട്ടപ്പെടുന്നതെന്നു “നാനാ” ചലച്ചിത്ര വാരികയുടെ മാനേജിംഗ് ഡയറക്ടര്‍ ആയ   Dr. രാജാകൃഷ്ണന്‍ പറഞ്ഞു.

പല വീടുകളിലും ഇന്ന് പത്രം വരുത്തുന്നത് പോലും അലങ്കാരത്തിനു വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു.

സിനിമ വ്യവസായം തന്നെ പ്രതിസന്ധി നേരിടുകയാണ്.  അതിനു രക്ഷനേടാനായാല്‍ വായനയിലും മാറ്റമുണ്ടാകുമെന്നു രാജാകൃഷ്ണന്‍ പറഞ്ഞു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments